ഭീകരാക്രമണം: ലണ്ടന്‍ പിന്തുണയുമായി ട്രംപ്, യാത്രാവിലക്ക് പുന:സ്ഥാപിക്കണമെന്നും ആവശ്യം
വാഷിങ്ടണ്‍: ഭീകരാക്രമണമുണ്ടായ ബ്രിട്ടനു പിന്തുണയുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ട്വിറ്റര്‍ വഴിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'യു.കെക്കു വേണ്ടി എന്തെല്ലാം സഹായം ചെയ്യാന്‍ പറ്റുമോ അതെല്ലാം യുഎസ് ചെയ്യും. ഞങ്ങള്‍ അവിടെയുണ്ടാകും, നിങ്ങള്‍ക്കൊപ്പം. ദൈവം അനുഗ്രഹിക്കട്ടേ'. ട്രംപ് കുറിച്ചു.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യു.എസിലെ യാത്രാ നിരോധനം പുന:സ്ഥാപിക്കണമെന്നും ട്വിറ്റര്‍ സന്ദേശത്തില്‍ പരോക്ഷമായി ട്രംപ് ആവശ്യപ്പെട്ടു.
നമ്മള് കൂടുതല്‍ ജാഗരൂകരാവേണ്ടതുണ്ട്. കോടതികള്‍ നമ്മുടെ അധികാരങ്ങള്‍ തിരികെ ഏല്‍പ്പിക്കണം. സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിനു യാത്രാവിലക്ക് നടപ്പാക്കണമെന്നും ട്രംപ് പറഞ്ഞു. ആക്രമണത്തെ തുടര്‍ന്നു ട്രംപ് സുരക്ഷാ സംഘവുമായി ചര്‍ച്ച നടത്തിയെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.
ആറ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള യാത്രികര്‍ക്കാണ് അമേരിക്കന്‍ പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപ് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ വിലക്ക് അമേരിക്കയിലെ വിവിധ കോടതികള്‍ റദ്ദാക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് അമേരിക്കന്‍ നീതിന്യായ വകുപ്പ് അമേരിക്കയിലെ പരമോന്നത കോടതിയെ സമീപിച്ചിരിക്കുകയാണ്.
രാവിലെയാണു മധ്യ ലണ്ടനില്‍ രണ്ടിടങ്ങളില്‍ ഭീകരാക്രമണം ഉണ്ടായത്. ആറു പേര്‍ക്കു ജീവന് നഷ്ടമായെന്നാണു വിവരം. മൂന്ന് അക്രമികളെ സുരക്ഷാസേന വധിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഇത്തരം ആക്രമണങ്ങള്‍ സാധാരണ ജനങ്ങളെയാണു ലക്ഷ്യമിടുന്നതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രതികരിച്ചു. യുകെ പൊലിസ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടത്തുന്ന ശ്രമങ്ങള്‍ അറിയാം. യു.കെ ആവശ്യപ്പെട്ടാല്‍ എന്തു സഹായവും നല്കാന് യു.എസ് തയാറാണ്. എല്ലാ അമേരിക്കക്കാരും യു.കെയിലെ ജനങ്ങള്‍ക്കൊപ്പമാണെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു.
ലണ്ടന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദുഃഖം രേഖപ്പെടുത്തി. ആക്രമണം ഞെട്ടിക്കുന്നതും കടുത്ത വേദനയുണ്ടാക്കുന്നതുമാണെന്നു മോദി ട്വിറ്ററില്‍ കുറിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരുക്കേറ്റവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും മോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."