ഒന്നാം ദിന കല്ലേറ് കര്‍മം പൂര്‍ത്തിയായി തീര്‍ഥാടകര്‍ മിനായില്‍ തിരിച്ചെത്തി
മിന: ഹജ്ജിന്റെ പ്രധാന കര്‍മങ്ങളില്‍ ഒന്നായ ഒന്നാം ദിനത്തിലെ കല്ലേറ് കര്‍മം പൂര്‍ത്തിയായി. വളരെ സുഖകരവും ബുദ്ധിമുട്ടുകളൊന്നും കൂടാതെയാണ് കല്ലേറ് കര്‍മം പൂര്‍ത്തിയായത്.
കല്ലേറ് കര്‍മം പൂര്‍ത്തിയാക്കിയ ഹാജിമാര്‍ മിനായില്‍ തിരിച്ചെത്തി ടെന്റുകളില്‍ വിശ്രമത്തിലാണ്. കര്‍മങ്ങള്‍ നിര്‍വഹിച്ച് ഇഹ്‌റാമില്‍ നിന്നും ഒഴിവായതോടെ പ്രധാന ചടങ്ങുകള്‍ പൂര്‍ത്തിയായി.
ഹജ്ജ് അവസാനിക്കുന്നത് വരെ തീര്‍ഥാടകര്‍ മിനായിലെ തമ്പുകളിലാണ് താമസിക്കുക. ഹാജിമാര്‍ക്ക് ഏറ്റവും തിരക്കേറിയ ദിവസമായിരുന്നു ഇന്നലെ. ഇന്ത്യന്‍ ഹാജിമാര്‍ രാവിലെയോടെ തന്നെ കല്ലേറ് കര്‍മം നിര്‍വഹിച്ചെങ്കിലും മഹ്‌റമില്ലാതെഎത്തിയ വനിതാ ഹാജിമാര്‍ വൈകിട്ടാണ് കല്ലേറ് കര്‍മം പൂര്‍ത്തിയാക്കിയത്.
കല്ലേറ് നടക്കുന്ന ജംറയിലെ തിരക്ക് ഒഴിവാക്കാന്‍ ഓരോ മക്തബുകള്‍ക്കും പ്രത്യേകം സമയം അനുവദിച്ചിട്ടുണ്ട്. ഇന്ന് ഉച്ചക്ക് രണ്ടിനും ആറിനുമിടയിലും ദുല്‍ഹജ്ജ് 12ന് രാവിലെ പത്തിനും ഉച്ചക്ക് രണ്ടിനുമിടയില്‍ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കണമെന്ന ഇന്ത്യന്‍ ഹജ്ജ് മിഷന്റെ നിര്‍ദേശമുണ്ട്. ശനിയാഴ്ച വൈകുന്നേരത്തോടെ അറഫയില്‍നിന്നു മുസ്ദലിഫയിലേക്ക് നീങ്ങിയ ഹാജിമാര്‍ ഞായറാഴ്ച പുലര്‍ച്ചെ മിനായില്‍ മടങ്ങിയെത്തി.
ഇവിടെനിന്നു പിശാചിന്റെ പ്രതീകാത്മക സ്തൂപമായ ജംറതുല്‍ അഖബയില്‍ കല്ലെറിഞ്ഞ ശേഷം മക്കയിലെത്തി ഹജ്ജിന്റെ ത്വവാഫ് അഥവാ കഅ്ബാ പ്രദക്ഷിണവും സഫ - മര്‍വ്വ കുന്നുകള്‍ക്കിടയില്‍ പ്രയാണവും നടത്തി. ബലികര്‍മം നിര്‍വഹിച്ച് മുടി മുറിച്ച് തീര്‍ഥാടകര്‍ ഹജ്ജിന്റെ വേഷത്തില്‍നിന്ന് ഒഴിവായി. ഇനി തുടര്‍ന്നുള്ള മൂന്ന് ദിവസം കൂടി മിനായിലെ തമ്പുകളില്‍ രാപാര്‍ത്ത് മൂന്ന് ജംറകളില്‍ കല്ലേറ് നിര്‍വഹിക്കും. ഇതോടെ ഹജ്ജിന് പരിപൂര്‍ണസമാപനമാവും.
കല്ലേറ് കര്‍മം നിര്‍വഹിക്കുന്നിടത്ത് കനത്ത സുരക്ഷാ വലയമാണ് ഒരുക്കിയിരുന്നത്.
കൂടാതെ ഓരോ രാജ്യക്കാര്‍ക്കും ആഭ്യന്തര ഹാജിമാര്‍ക്കും പ്രത്യേക സമയ ക്രമങ്ങളും ഒരുക്കിയിരുന്നു. മുന്‍കാലങ്ങളില്‍ ഇവിടെ ഉണ്ടാകാറുള്ള തിരക്കുകളും അപകടങ്ങളും പാഠമാക്കി ശക്തമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."