HOME
DETAILS

ചാംപ്യന്‍സ് ട്രോഫി: ഇന്ത്യക്കെതിരേ പാകിസ്താന് വിജയലക്ഷ്യം 320 റണ്‍സ്

  
backup
June 04 2017 | 15:06 PM

champions-trophy-pak-aim-320-runs

എഡ്ജ്ബാസ്റ്റണ്‍ (ബിര്‍മിങ്ഹാം): ചാംപ്യന്‍ട്രോഫിയില്‍ പാകിസ്താനെതിരേ വന്‍ ടോട്ടലൊരുക്കി ഇന്ത്യ. മഴമൂലം 48 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സ് നേടി.

ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത പാക് ക്യാപ്റ്റന്റെ തീരുമാനം തീര്‍ത്തും തെറ്റായിരുന്നുവെന്ന് തെളിയിക്കുന്ന ബാറ്റിങ്ങായിരുന്നു ഇന്ത്യന്‍ ടീമിന്റേത്. ബാറ്റ് ചെയ്ത അഞ്ച് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരില്‍ നാലു പേരും അര്‍ധസെഞ്ച്വറി നേടി.

ഓപണര്‍മാരായ രോഹിത് ശര്‍മയും 91(119) ശിഖര്‍ ധവാനും 68(65) അര്‍ധസെഞ്ച്വറി നേടി. ഒന്നാം വിക്കറ്റില്‍ ഈ കൂട്ട്‌ക്കെട്ട് നേടിയത് 136 റണ്‍സാണ്. ശദാബ് ഖാന്റെ ബൗളില്‍ അസ്ഹര്‍ അലിക്ക് ക്യാച്ച് നല്‍കി ശിഖര്‍ ധവാന്‍ മടങ്ങി. രോഹത്തിന് കൂട്ടായി ക്യാപ്റ്റന്‍ കോഹ്‌ലി എത്തിയെങ്കിലും സ്‌കോര്‍ ബോര്‍ഡില്‍ 192 റണ്‍സെത്തിയപ്പോള്‍ ശര്‍മ റണ്‍ഔട്ടായി. ഒമ്പത് റണ്‍സിനാണ് ശര്‍മയ്ക്ക് സെഞ്ച്വറി നഷ്ടമായത്.

എന്നാല്‍, ക്യാപ്റ്റന്‍ കോഹ്‌ലിക്ക് കൂട്ടായി യുവരാജെത്തിയതോടെ കളിയുടെ ഗതി മാറി. കോഹ്‌ലി 108 പന്തില്‍ നിന്നും 81 നേടി ഔട്ടാകാതെ നിന്നു. യുവരാജാവാകട്ടെ 49 പന്തില്‍ നിന്നും 53 റണ്‍സ് അടിച്ചെടുത്തു. ഹസന്‍ അലിയുടെ പന്തില്‍ എല്‍.ബി.ഡബ്യു ആവുകയായിരുന്നു യുവരാജ്. പിന്നീടെത്തിയ ഹര്‍ദിക് പാണ്ഡ്യ എട്ട് പന്തില്‍ നിന്നും 20 റണ്‍സ് നേടി.

പാകിസ്താന് വേണ്ടി ഹസന്‍ അലിയും ശദബ് ഖാനും ഓരോ വിക്കറ്റ് വീതം വീഴത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹോദരനെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്തു; കൊല്ലം വെളിച്ചിക്കാലയില്‍ യുവാവിനെ കുത്തിക്കൊന്നു, പ്രതികള്‍ പിടിയില്‍ 

Kerala
  •  a month ago
No Image

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഭൂചലനം: റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി

National
  •  2 months ago
No Image

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി റാസൽഖൈമ പൊലിസ്

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-27-10-2024

PSC/UPSC
  •  2 months ago
No Image

രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകളെ വീഴ്ത്തി ന്യൂസിലന്‍ഡ്

Cricket
  •  2 months ago
No Image

എറണാകുളത്ത് ആറംഗ സംഘം വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു; പിന്നിൽ സാമ്പത്തിക തര്‍ക്കമെന്ന് പൊലിസ്

Kerala
  •  2 months ago
No Image

വ്ലോ​ഗർ ദമ്പതികളുടെ മരണം: സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  2 months ago
No Image

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലയും ട്രംപും ഒപ്പത്തിനൊപ്പം

International
  •  2 months ago
No Image

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ പിടിയിൽ

bahrain
  •  2 months ago
No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  2 months ago