കോടതികള്‍ മൗലികാവകാശങ്ങള്‍ മറക്കരുത്: എം.ഐ ഷാനവാസ് എം.പി
ഓമശ്ശേരി: മതേതര ജനാധിപത്യ രാജ്യത്ത് സവര്‍ണ ഫാസിസം ന്യൂനപക്ഷങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുമ്പോള്‍ ന്യായാധിപന്മാര്‍ സവര്‍ണ ഫാസിസത്തിന്റെ കുഴലൂത്തുകാരാകരുതെന്നും മൗലികാവകാശങ്ങള്‍ മറക്കരുതെന്നും എം.ഐ ഷാനവാസ് എം.പി.
ഓമശ്ശേരിയില്‍ നടക്കുന്ന മേഖലാ എസ്.കെ.എസ്.എസ്.എഫ് റമദാന്‍ പ്രഭാഷണത്തിന്റെ രണ്ടാം ദിവസത്തെ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഅ്മൂന്‍ ഹുദവി വണ്ടൂര്‍ പ്രഭാഷണം നടത്തി. സുപ്രഭാതം സി.ഇ.ഒ മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ അധ്യക്ഷനായി. യു.എ.ഇ-കെ.എം.സി.സി നാഷനല്‍ കമ്മിറ്റി സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ മുഖ്യാതിഥിയായി. ഉമര്‍ ബാഖവി പൂളപ്പൊയില്‍, എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ എന്നിവരെ ആദരിച്ചു.
നാസര്‍ ഫൈസി കൂടത്തായി, ഇ.കെ ഹുസൈന്‍ ഹാജി തെച്ചിയാട്, കെ.എന്‍.എസ് മൗലവി, റഫീഖ് കൂടത്തായി, അബു മൗലവി അമ്പലക്കണ്ടി, നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ, അലി അക്ബര്‍ മുക്കം, യു. അഹമ്മദ് കുട്ടി ഹാജി, സി.എ.എം അലി പാമ്പിഴഞ്ഞപാറ, പി.ടി മുഹമ്മദ് കാതിയോട്, മുഹമ്മദലി അശ്അരി, ഹാരിസ് ഹൈതമി തെച്ച്യാട് മുസ്തഫ ഫൈസി അമ്പലക്കണ്ടി സംസാരിച്ചു. ഇന്ന് കെ.എന്‍.എസ് മൗലവിയുടെ അധ്യക്ഷതയില്‍ വി.എം ഉമര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. സ്വാലിഹ് നിസാമി എളേറ്റില്‍ പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."