കശ്മിര് വിഭജനം: തൊഴില്‍ മേഖലയില്‍ അനിശ്ചിതത്വം
ശ്രീനഗര്‍: കശ്മിര് വിഭജനം തൊഴില്‍ മേഖലയില്‍ സൃഷ്ടിച്ചത് വലിയതോതിലുള്ള അനിശ്ചിതത്വം. വര്‍ഷങ്ങളായി ഇവിടെ ജോലിക്കെത്തിയ അന്യസംസ്ഥാനത്തു നിന്നുള്ളവരെല്ലാം ഒന്നൊഴിയാതെ ഇവിടം വിട്ടുപോകുകയാണ്. തൊഴില്‍ മേഖലയിലുണ്ടായിട്ടുള്ള കടുത്ത പ്രതിസന്ധിയാണ് ഇത്തരമൊരു സാഹചര്യത്തിന് വഴിവച്ചത്.
വിഭജനം കാരണം കശ് മിരിലുണ്ടായിട്ടുള്ള പ്രതിസന്ധി ഇതുവരെ പരിഹരിക്കാനായിട്ടില്ല. തൊഴില്‍ മേഖലയെല്ലാം ദുരന്തഭൂമിക്ക് സമാനമായ അവസ്ഥയിലേക്കാണ് എത്തിയിട്ടുള്ളത്. അതേസമയം അക്രമങ്ങളും മറ്റും ഇല്ലാതാവുകയും കശ്മിര് താഴ്വര സമാധാനത്തിലേക്ക് നീങ്ങുകയും ചെയ്തിട്ടും തൊഴിലിടങ്ങളില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം ഇതുവരെ സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല.
തൊഴിലില്ലാതായതോടെ അന്യസംസ്ഥാനത്തുനിന്നുള്ളവരെല്ലാം ഇവിടം വിടുകയാണ്. കര്‍ഫ്യൂവിന് സമാനമായ നിയന്ത്രണങ്ങളാണ് താഴ്വരയിലുള്ളത്. പതിനായിരത്തിലധികം അര്‍ധ സൈനിക വിഭാഗത്തേയും പൊലിസിനേയും സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."