HOME
DETAILS

വോട്ടിങ് മെഷിനില്‍ കൃത്രിമത്വം നടത്താനാകില്ല: സുനില്‍ അറോറ

  
backup
August 11 2019 | 16:08 PM

voting-mechine

 

കൊല്‍ക്കത്ത: വോട്ടിങ് മെഷിനില്‍ കൃത്രിമത്വം നടത്താനാകുമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തിനെതിരേ വിമര്‍ശനവുമായി മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷനര്‍ സുനില്‍ അറോറ.
മെഷിനുകളില്‍ കൃത്രിമത്വം നടക്കുന്നുവെന്ന ആരോപണത്തിന് പിന്നില്‍ ക്രിമിനല്‍ ഉദ്ദേശ്യമാണെന്ന് അദ്ദേഹം ആരോപിച്ചു. ആരോപണം അധാര്‍മികവും ക്രിമനില്‍ ഉദ്ദേശ്യവുമാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. മെഷിന്‍ ശരിയായി പ്രവര്‍ത്തിക്കാതിരിക്കുകയെന്നത് സ്വാഭാവികമാണ്. മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന മെഷിനുകള്‍ തകരാറിലാകുന്നുണ്ട്. അതേപോലെയാണ് തെരഞ്ഞെടുപ്പ് മെഷിനുകളുടെയും സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു.
കൊല്‍ക്കത്ത ഐ.ഐ.എമ്മില്‍ നടന്ന വാര്‍ഷിക ബിസിനസ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടിങ് മെഷിനില്‍ കൃത്രിമത്വം നടത്തുകയെന്നതും തകരാറിലാകുകയെന്നതും വ്യത്യസ്തമാണ്. മെഷിനില്‍ ഒരു തരത്തിലും തട്ടിപ്പ് നടത്താന്‍ കഴിയില്ല. അതേസമയം അങ്ങനെ നടത്താന്‍ കഴിയുമെന്ന് വാദിക്കുകയും ആരോപണത്തില്‍ ശക്തമായ നിലപാട് എടുക്കുകയും ചെയ്യുന്നവരുടെ ലക്ഷ്യം ക്രിമിനല്‍ ലക്ഷ്യം മുന്‍വച്ചുകൊണ്ടുള്ളതാണ്.
പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പ്രമുഖ സ്ഥാപനങ്ങളാണ് മെഷിന്‍ നിര്‍മിച്ചത്. പാരിസ്ഥിതികമായി സുരക്ഷയുള്ളതും പ്രമുഖ വ്യക്തികളുടെ മേല്‍നോട്ടത്തിലുമാണ് മെഷിന്‍ നിര്‍മിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രത്യേകിച്ചും തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസുമാണ് വോട്ടിങ് മെഷിനില്‍ കൃത്രിമത്വം നടക്കുന്നുണ്ടെന്ന് ആരോപിച്ചത്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ആരോപണം വാസ്തവരഹിതമാണ്. ആക്കെും മെഷിനില്‍ കൃത്രിമത്വം വരുത്താന്‍ കഴിയില്ല. അത്തരത്തിലൊരു മെഷിനാണോ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് ഉപയോഗിക്കുകയെന്നും അദ്ദേഹം ചോദിച്ചു.
ഇത്തരത്തിലുള്ള ആരോപണം തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെയും ഇല്ലാതാക്കും. അതേസമയം ദൈനംദിനമായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പോലെ വോട്ടിങ് മെഷിനുകളും തകരാറിലാകുമെന്ന കാര്യം എല്ലാവരും മനസിലാക്കേണ്ടതാണെന്നും സുനില്‍ അറോറ പറഞ്ഞു.
കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്ക് പുറമെ തെലുഗുദേശം പാര്‍ട്ടി, നാഷനല്‍ കോണ്‍ഫറന്‍സ്, മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തുടങ്ങിയ പാര്‍ട്ടികളും വോട്ടിങ് മെഷിനില്‍ കൃത്രിമത്വം നടത്താനാകുമെന്ന് ആവര്‍ത്തിച്ച് അവകാശപ്പെട്ടിരുന്നു. മെഷിനു പകരം ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.
തെരഞ്ഞെടുപ്പ് നിയമത്തെയും ഭരണഘടനയെയും ഉള്‍കൊണ്ടുള്ളതാണ്. അതോടൊപ്പം ഭരണത്തിനുള്ള പ്രക്രിയയുമാണ്. മനുഷ്യ ശരീരത്തിലെ ഓരോ അവയവത്തിനും പ്രാധാന്യമുള്ളതുപോലെ രാജ്യഭരണത്തില്‍ ഒഴിച്ചുകൂടാനാകാത്ത അവയമാണ് തെരഞ്ഞെടുപ്പെന്നും സുനില്‍ അറോറ പറഞ്ഞു.
അതേസമയം മെഷിന് ചില പോരായ്മകളുണ്ടായിരുന്നു. അതെല്ലാം പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്തു നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുള്ള നടപടികള്‍ തുടങ്ങിയതായും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനര്‍ അറിയിച്ചു.
ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. ഇതിനു പിന്നാലെ ജാര്‍ഖണ്ഡ്, ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പുകളും നടക്കും.
ചടങ്ങില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ പ്രശംസിച്ച അദ്ദേഹം, നിങ്ങള്‍ ഓരോരുത്തരുടെയും കഠിനാധ്വാനത്തിനും അര്‍പ്പണബോധത്തിനും അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സാധാരണക്കാരുടെ സംരക്ഷകരാണ്. ഏതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നിങ്ങളെ ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ക്ക് ആവശ്യമായ എല്ലാ സംരക്ഷണവും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  a minute ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  9 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  12 hours ago