നിങ്ങളെപ്പോലുള്ളവര്‍ ഉള്ളപ്പോള്‍ ഈ കേരളം തളരില്ല പ്രിയ നൗഷാദ്; വസ്ത്രം ശേഖരിക്കാന്‍ വന്നവരോട് കടതുറന്ന് ആവശ്യമുള്ളത് എടുത്തുകൊള്ളാന്‍ പറഞ്ഞ് തുണിക്കടക്കാരന്‍, വീഡിയോ
തിരുവനന്തപുരം: "നമ്മള്‍ വരുമ്പോള്‍ ഒന്നും കൊണ്ടുവന്നിട്ടില്ല, തിരിച്ചുപോകുമ്പോഴും ഒന്നും കൊണ്ടുപോകാനാകില്ല''. ആവശ്യമുള്ളത് എന്താണെന്ന് വച്ചാല്‍ എടുത്തുകൊള്ളൂ എന്ന വാക്കു കേട്ട് ഒരു നിമിഷം തരിച്ചു നിന്ന സന്നദ്ധ പ്രവര്‍ത്തകരോട് വഴിയോരക്കച്ചവടക്കാരനായ നൗഷാദ് പറഞ്ഞ വാക്കുകളാണിത്. പെരുന്നാള്‍ വില്‍പന കണക്കാക്കി എത്തിച്ച പുതിയ വസ്ത്രങ്ങള്‍ സൂക്ഷിച്ച ചെറിയ മുറിയിലേക്ക് സന്നദ്ധ പ്രവര്‍ത്തകരെ കൂട്ടിക്കൊണ്ടുപോയി നിങ്ങള്‍ക്ക് എത്രയാണ് വേണ്ടതെന്ന് വച്ചാല്‍ എടുത്തോളൂ എന്ന് നാഷാദ് പറഞ്ഞപ്പോള്‍ ഒരു കുസാറ്റിലെ വിദ്യാര്‍ഥികളും മറ്റുള്ളവരും ഉള്‍പ്പെട്ട സന്നദ്ധ പ്രവര്‍ത്തകര്‍ ഒരു നിമിഷം സ്തബ്ധരായി നില്‍ക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് സന്നദ്ധ പ്രവര്‍ത്തകന്‍ രാജേഷ് ശര്‍മയും സംഘവും എറണാകുളത്തെ ബ്രോഡ് വേയില്‍ സാധനങ്ങള്‍ ശേഖരിക്കാനായി ഇറങ്ങിയത്. ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവര്‍ക്ക് വസ്ത്രങ്ങള്‍ ആവശ്യമുണ്ടെന്നാണ് ഇവര്‍ കടക്കാരോട് പറഞ്ഞത്. ഇതു കേട്ട നൗഷാദ് ഇവരുടെ കൈപിടിച്ച് കൂട്ടിക്കൊണ്ടുപോയി കടയുടെ ഷട്ടര്‍ തുറന്ന് ആവശ്യമുള്ളത് എടുത്തുകൊള്ളാന്‍ പറയുകായിരുന്നു. നൗഷാദിന്റെ പ്രവര്‍ത്തിയില്‍ ആദ്യമൊന്ന് നിശ്ചലരായി നില്‍ക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ. തുടര്‍ന്ന് നൗഷാദ് തന്നെ വില്‍പനക്കായി വച്ച പുതിയ തുണിത്തരങ്ങള്‍ വാരിയെടുത്ത് ചാക്കില്‍ നിറക്കുകയായിരുന്നു.
https://www.facebook.com/rajesh.sharma.3720/videos/2467443179987522/?t=210
ഇത്രയും വസ്ത്രങ്ങള്‍ വേണ്ടെന്നും നിങ്ങള്‍ വില്‍പനക്കായി കൊണ്ടുവന്നതല്ലേ, നഷ്ടം വരില്ലേ എന്നും ആവര്‍ത്തിച്ചു പറഞ്ഞിട്ടും നൗഷാദ് തന്റെ പ്രവൃത്തി നിര്‍ത്തിയില്ല. ഇതൊക്കെ തന്നെയാണ് തന്റെ ലാഭമെന്നും നമ്മള്‍ വരുമ്പോള്‍ ഒന്നും കൊണ്ടുവന്നിട്ടില്ലെന്നും പോകുമ്പോഴും ഒന്നും കൊണ്ടുപോകാന്‍ കഴിയില്ലെന്നും ചുണ്ടില്‍ ചെറുപുഞ്ചിരി തൂകി പറയുമ്പോഴും ആ വലിയ മനുഷ്യന്‍ ചാക്കുകളില്‍ വസ്ത്രങ്ങള്‍ നിറച്ചുകൊണ്ടിരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."