വയനാട്ടിലെ ജനങ്ങള്‍ക്ക് സഹായമഭ്യര്‍ഥിച്ച് രാഹുല്‍ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റ്
വയനാട്: മഴക്കെടുതി ഏറ്റവും രൂക്ഷമായ വയനാട്ടിലെ ജനങ്ങള്‍ക്ക് സഹായമഭ്യര്‍ഥിച്ച് മണ്ഡലത്തിലെ എം.പി കൂടിയായ രാഹുല്‍ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റ്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വയാനട്ടിലെ ദുരവസ്ഥയെക്കുറിച്ചും ക്യാംപിലുള്ളവര്‍ക്ക് വേണ്ട അവശ്യവസ്തുക്കള്‍ സംബന്ധിച്ചും പോസ്റ്റ് ചെയ്തിരിക്കുന്നത്. സാധനങ്ങള്‍ എവിടെയാണ് എത്തിക്കേണ്ടതെന്നും ഉത്തരവാദത്തപ്പെട്ടവരുടെ ഫോണ്‍ നമ്പറുകളും നല്‍കിയിട്ടുണ്ട്.
<iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Frahulgandhi%2Fposts%2F764887690612288&width=500" width="500" height="223" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe>
കഴിഞ്ഞ ദിവസമാണ് ദുരന്ത ബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ എത്തിയത്. കവളപ്പാറ സന്ദര്‍ശിച്ച രാഹുല്‍ ഇന്ന് വയനാട്ടിലെ പുത്തുമലയിലെത്തും. മണ്ഡലത്തില്‍ കൂടുതല്‍ ദിവസം തങ്ങണമെന്ന് ആഗ്രഹമുണ്ടെന്ന് രാഹുല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉന്നയിച്ചതിനാല്‍ രാഹുല്‍ മടങ്ങിയേക്കും.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."