HOME
DETAILS

''ദുരിതത്തെ നാം ഒരുമിച്ച് നേരിടും, ഒന്നും ഭയപ്പെടേണ്ട, ഓക്കെ''?; പ്രളയബാധിതരെ ചേര്‍ത്തു നിര്‍ത്തി രാഹുല്‍ഗാന്ധി

  
backup
August 12 2019 | 14:08 PM

we-shall-overcome-says-rahul-gandhi

വയനാട്: വയനാട്ടിലെ ദുരന്തബാധിത മേഖലകള്‍ ഒരോന്നായി സന്ദര്‍ശിച്ച് ദുരിതാശ്വാസ ക്യാംപിലുള്ളവര്‍ക്ക് ആശ്വാസവും സന്തോഷവും പകര്‍ന്ന് രാഹുല്‍ഗാന്ധി. പലപ്പോഴും തന്റെ അംഗരക്ഷകരുടെ നിര്‍ദേശങ്ങള്‍ മറികടന്ന് ജനങ്ങളെ ചേര്‍ത്തുപിടിച്ചും മലയാളത്തില്‍ തന്നെ അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചുമാണ് വിവിധ സ്ഥലങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കുന്നത്. നീറുന്ന ഓര്‍മകള്‍ക്കിടയിലും തങ്ങളുടെ എം.പിയെ കണ്ട് പരാതികള്‍ അറിയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും രാഹുല്‍ ഗാന്ധി തങ്ങളോട് സംസാരിച്ചതിലുള്ള അവേശവും പലരുടേയും മുഖത്ത് പ്രകടമായിരുന്നു.

[playlist type="video" ids="765041"]

കേരളത്തിലുണ്ടായ ദുരിതത്തെ ഒരുമിച്ച് നേരിടുമെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. മഴക്കെടുതി വലിയ ദുരന്തമാണ് ഉണ്ടാക്കിയതെങ്കിലും ഭാവിയെ കുറിച്ച് ആരും ആശങ്കപ്പെടരുതെന്ന് രാഹുല്‍ ഗാന്ധി ക്യാംപിലുള്ളവരോട് പറഞ്ഞു.കോഴിക്കോട് കൈതപ്പൊയിലിലാണ് രാഹുല്‍ തിങ്കളാഴ്ച ആദ്യ സന്ദര്‍ശനത്തിനെത്തിയത്. പിന്നീട് മേപ്പാടിയിലെയും ആനക്കയത്തേയും മുണ്ടേരിയിലെയും ക്യാംപുകളിലെത്തി.

ഉരുള്‍പൊട്ടല്‍ വന്‍നാശം വിതച്ച പുത്തുമലയില്‍ അംഗരക്ഷകരുടെ നിര്‍ദേശം അവഗണിച്ചാണ് അദ്ദേഹം എത്തി സ്ഥിതിഗതികള്‍ മനസ്സിലാക്കിയത്. കേരളത്തിലെ പ്രളയ ദുരിതത്തെ കുറിച്ച് പ്രധാനമന്ത്രിയുമായും മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തിയതായി അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കശ്മീരിൽ സൈനിക ക്യാമ്പിന് നേരെ ഭീകരരുടെ വെടിവെപ്പ്; ഇന്നുണ്ടാവുന്ന രണ്ടാമത്തെ ഭീകര ആക്രമണം

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-11-01-2024

PSC/UPSC
  •  a month ago
No Image

ഡിവൈഎഫ്ഐ നേതാവിന്‍റെ പിറന്നാളിന് പറക്കോട് ടൗണില്‍ ലഹരിക്കേസ് പ്രതികൾക്കോപ്പം ആഘോഷം; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  a month ago
No Image

'എന്റെ നാട് നല്ല നാട്..' കേരളപ്പിറവി ദിനത്തില്‍ നേപ്പാളില്‍ നിന്നെത്തിയ കുരുന്നിന്റെ വീഡിയോ പങ്കിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  a month ago
No Image

ഗ്രേറ്റർ നോയിഡയിൽ 17 വയസുകാരൻ ഓടിച്ച കാറിടിച്ച് യുവതിക്ക് മരണം

National
  •  a month ago
No Image

ദുബൈ ജിഡിആർഎഫ്എയിൽ യുഎഇ പതാക ദിനാചരണ പരിപാടികൾ നടന്നു

uae
  •  a month ago
No Image

അബൂദബിയിലെ നിരവധി പൊതു ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുകൾ നവീകരിക്കാനൊരുങ്ങി ADQ, വും NBA യും  

uae
  •  a month ago
No Image

കിട്ടാ കടം പെരുകുന്നു: ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി നിർത്തി അദാനി ഗ്രൂപ്പ്

International
  •  a month ago
No Image

ഹൈദരാബാദ് വിമാനത്താവളത്തിൽ കോൺഫ്ലേക്-മിഠായി ബോക്സുകളിൽ മരിജുവാന കടത്താൻ ശ്രമം; യുവാക്കൾ പിടിയിൽ

National
  •  a month ago
No Image

മുൻ കേന്ദ്രമന്ത്രി ആർ.സി.പി.സിങ് പുതിയ രാഷ്ട്രീയ പാർട്ടിയുമായി ​രം​ഗത്ത്

National
  •  a month ago