മുഖ്യമന്ത്രി പ്രളയബാധിത പ്രദേശങ്ങളിലേക്ക് പുറപ്പെട്ടു
തിരുവനന്തപുരം: വയനാട്ടിലെയും മലപ്പുറത്തെയും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്തു നിന്നും പുറപ്പെട്ടു. രാവിലെയോടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് പുറപ്പെട്ടത്. കരിപ്പൂരില്‍ വിമാനമിറങ്ങിയ ശേഷം റോഡ് മാര്‍ഗ്ഗം വയനാട്ടേക്ക് തിരിക്കും. തുടര്‍ന്ന് വയനാട് മലപ്പുറം ജില്ലകളിലെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ചേക്കും.
റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്, ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി ലോക്നാഥ് ബെഹ്റ തുടങ്ങിയവര്‍ മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്. കല്‍പ്പറ്റയിലെ സിവില്‍ സ്റ്റേഷനില്‍ വിളിച്ച് ചേര്‍ത്തിട്ടുള്ള ജനപ്രതിനിധികളുടെ യോഗത്തിലും അദ്ദേഹം പങ്കെടുക്കും. എം.പിമാരും എം.എല്‍.എമാരും യോഗത്തില്‍ പങ്കെടുക്കും. ഉച്ചക്ക് ശേഷം രണ്ടോടെ ഭൂദാനത്തെ ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിച്ച ശേഷം ഹെലികോപ്റ്ററില്‍ കരിപ്പൂരേക്കും അവിടെ നിന്ന് വിമാനത്തില്‍ തിരുവനന്തപുരത്തേക്കും മടങ്ങു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."