പ്രളയത്തെ തോല്‍പ്പിച്ച സ്‌നേഹ മനസ്സുകള്‍; നൗഷാദിനെയും ആദര്‍ശിനെയും അഭിനന്ദിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഇനിയും മടിച്ചു നില്‍ക്കുന്ന മനസ്സുകള്‍ക്കിടയില്‍ ഒരൊറ്റ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടു കേരളത്തിന്റെയാകെ മനം കവര്‍ന്ന നൗഷാദിനെയും ആദര്‍ശിനെയും അഭിനന്ദിച്ച് മുഖ്യമന്ത്രി.
ദുരിതാശ്വാസ ക്യാംപുകളിലേക്ക് വസ്ത്രങ്ങള്‍ ശേഖരിക്കാന്‍ അലഞ്ഞവരെ കൂട്ടിക്കൊണ്ടുപോയി തന്റെ കട തുറന്നുകൊടുത്ത് ആവശ്യമുള്ളതെല്ലാം എടുത്തുകൊള്ളാന്‍ പറഞ്ഞ തെരുവ് കച്ചവടക്കാരനാണ് മാലിപ്പുറം സ്വദേശിയായ നൗഷാദ്. അഞ്ചാം ക്ലാസ് മുതല്‍ താന്‍ ശേഖരിച്ചു വക്കുന്ന പോക്കറ്റ് മണി ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുന്ന മിടുക്കനാണ് ആദര്‍ശ്. എല്ലാ സ്‌കൂളുകൡ നിന്നും ദുരിതാശ്വാസ ഫണ്ട് കലക്ട് ചെയ്യാനുള്ള ഒരു പ്രൊജക്ടുമായി ആദര്‍ശ് ഇത്തവണ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. ഇപ്പോള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.
<iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FPinarayiVijayan%2Fposts%2F2435989583159524&width=500" width="500" height="840" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe>
നൗഷാദും ആദര്‍ശും നമ്മുടെ നാടിന്റെ മാതൃകകളാണെന്നും ഈ സന്നദ്ധതയാണ് നാടിനെ വീണ്ടെടുക്കാന്‍ നമുക്കു വേണ്ടതെന്നും എല്ലാ ദുഷ്പ്രചാരണങ്ങള്‍ക്കും ഇടങ്കോലിടലുകള്‍ക്കും മറുപടിയായി മാറുന്നുണ്ട് ഈ രണ്ടനുഭവങ്ങളെന്നും ഇതു പോലെ അനേകം സുമനസ്സുകള്‍ ഈ നാടിന് കാവലായുണ്ടെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."