നിസ്കരിച്ചിരുന്നുവെന്ന് വച്ച് ഭൂമി മുസ്ലിംകള്ക്ക് നല്‍കാനാവില്ലെന്ന് ബാബരി കേസില്‍ ഹിന്ദുമഹാസഭ, മക്ക മുസ്ലിംകള്ക്ക് എങ്ങനെയാണോ അതുപോലെയാണ് അയോധ്യ ഹിന്ദുക്കള്ക്കെന്നും വാദം
ന്യൂഡല്‍ഹി: ബാബരി മസ്ജിദില്‍ 1850 മുതല്‍ 1949 വരെ മുസ്ലിംകള് നമസ്കരിച്ചിരുന്നുവെന്ന് വച്ച് ഭൂമിയുടെ മൂന്നില്‍ ഒരു ഭാഗം മുസ്ലിംകള്ക്ക് നല്‍കാനാവില്ലെന്ന് ബാബരി ഭൂമി തര്‍ക്ക കേസില്‍ ഹിന്ദുമഹാസഭ. ഹിന്ദു മഹാസഭയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് സി.എസ് വൈദ്യനാഥനാണ് ഈ വാദം ഉന്നയിച്ചത്. 1949വരെ മുസ്ലിംകള് അവിടെ നിസ്കരിച്ചിരുന്നുവെന്നതിനോ ഹിന്ദുക്കള്‍ക്ക് പള്ളിയുടെ ഉള്ളിലെ കോര്ട്ടിയാഡിലേക്ക് പ്രവശനമില്ലായിരുന്നുവെന്നതിനോ തെളിവില്ലെന്ന് വൈദ്യനാഥന് വാദിച്ചു.
പ്രതിഷ്ഠയുള്ള സ്ഥലം മറ്റൊരു വിഭാഗത്തിന് അവകാശപ്പെടാന്‍ കഴിയില്ല. ഒരിക്കല്‍ പ്രതിഷ്ഠിച്ചു കഴിഞ്ഞാല്‍ അത് എക്കാലത്തും നിലനില്‍ക്കുന്നതാണ്. അവിടെയുണ്ടായിരുന്ന ക്ഷേത്രം പൊളിച്ച് അവിടെ പള്ളി പണിഞ്ഞെന്ന കാരണത്താല്‍ പ്രതിഷ്ഠയുടെ പവിത്രത ഇല്ലാതാവില്ല. ക്ഷേത്രം തകര്‍ത്താലും വിശുദ്ധി നിലനില്ക്കും. മക്ക മുസ്്ലിംകള്‍ക്ക് എങ്ങനെയാണോ അതുപോലെയാണ് അയോധ്യ ഹിന്ദുക്കള്ക്കെന്നും വൈദ്യനാഥന് വാദിച്ചു.
ഇതിനിടെ ഇടപെട്ട് സംസാരിച്ച മുസ്്ലിംപക്ഷത്തിന്റെ അഭിഭാഷകന് രാജീവ് ധവാന് ഒരു തെളിവുമില്ലാതെ വെറും വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് വാദിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. കേസില്‍ വാദം ഇന്നും തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."