HOME
DETAILS

പാചകവാതക സിലിണ്ടര്‍ വിതരണം കാര്യക്ഷമമാക്കണം: ഉപഭോക്തൃസമിതി

  
backup
October 15 2018 | 06:10 AM

%e0%b4%aa%e0%b4%be%e0%b4%9a%e0%b4%95%e0%b4%b5%e0%b4%be%e0%b4%a4%e0%b4%95-%e0%b4%b8%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a4-2

കക്കട്ടില്‍: ഭാരത് ഗ്യാസ് ഏജന്‍സിയുടെ വിതരണക്കാരായ പുഷ്പ ഗ്യാസ് ഏജന്‍സിയില്‍ നിന്നുള്ള പാചകവാതക സിലിണ്ടര്‍ വിതരണം കാര്യക്ഷമമാക്കണമെന്ന് കുന്നുമ്മല്‍ ഉപഭോക്തൃ സമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ബുക്ക് ചെയ്തവര്‍ക്ക് മുന്നാഴ്ച കഴിഞ്ഞിട്ടും സിലിണ്ടര്‍ നല്‍കാന്‍ കഴിഞ്ഞില്ലെന്ന് സമിതി ആരോപിച്ചു.
ഗ്യാസ് ഏജന്‍സിയില്‍നിന്ന് ഏഴ് കി.മി അകലത്തിലുള്ള വീട്ടുകാര്‍ക്കാണ് സിലിണ്ടര്‍ നല്‍കാന്‍ കഴിയാത്തത്. ആവശ്യക്കാരോട് ഏജന്‍സിയില്‍ നേരിട്ടു വന്നു ഗ്യാസ് സിലിണ്ടര്‍ എടുക്കാനാണ് നിര്‍ദേശിക്കുന്നത്. ഗ്യാസ് വിതരണം ചെയ്യുന്ന തൊഴിലാളികള്‍ കൂടുതല്‍ സിലിണ്ടര്‍ വിതരണം ചെയ്യാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് ഗ്യാസ് എത്തിക്കാന്‍ കഴിയാതെ പോകുന്നതെന്നാണ് ഏജന്‍സി നല്‍കുന്ന വിശദീകരണം. എന്നാല്‍ വിതരണത്തിലെ ക്രമക്കേട് നേരത്തെ ഉണ്ടെന്ന് ഉപഭോക്തൃസമിതി പരാതിപ്പെട്ടു. ഒറ്റ സിലിണ്ടര്‍ മാത്രമുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യഥാസമയം സിലിണ്ടര്‍ എത്തിച്ചു നല്‍കാത്തതിനാല്‍ ഏറെ കഷ്ടപ്പെടുകയാണ്. ഏജന്‍സിയുമായി ബന്ധപ്പെടുന്ന ഫോണ്‍ നമ്പറിലേക്ക് വിളിച്ചാല്‍ അറ്റന്‍ഡ് ചെയ്യുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
പരാതി പറയുമ്പോള്‍ ബില്ല് അടിച്ചിട്ടില്ലന്നും സെപ്റ്റംബര്‍ 16ന് മുമ്പ് ബുക്ക് ചെയ്തവര്‍ക്ക് സിലിണ്ടര്‍ നല്‍കിയിട്ടില്ലന്നുമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന മറുപടി.
ഇതിനിടയില്‍ കൂടുതല്‍ തുക ഈടാക്കുന്നതായും പരാതിയുണ്ട്. എം. കരുണാകരന്‍ അധ്യക്ഷനായി.
കെ.കെ ഫൈസല്‍, കെ. കുഞ്ഞിരാമന്‍, എം.പി ഷമീര്‍, പി.എം അഷ്‌റഫ് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  43 minutes ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  an hour ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  12 hours ago