പരസ്യ അറവ്: യൂത്ത് കോണ്‍. നേതാക്കള്‍ക്കു ഭീഷണി
കണ്ണൂര്‍: പോത്തിനെ പരസ്യമായി അറുത്ത് ഇറച്ചി വിതരണം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കു ഭീഷണി. കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി കശാപ്പു നിയന്ത്രണ ഉത്തരവിനെതിരേ പ്രതീകാത്മകമായി പ്രതിഷേധ സമരത്തിനു നേതൃത്വം നല്‍കിയ റിജില്‍ മാക്കുറ്റി, ജോഷി കണ്ടത്തില്‍ തുടങ്ങി അഞ്ചുപേര്‍ക്കെതിരേ ഫോണിലൂടെയും ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങള്‍ വഴിയും നിരന്തരം ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുകയാണെന്നു ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഡി.ജി.പി ടി.പി സെന്‍കുമാറിനു പരാതി നല്‍കി.
ഇവര്‍ക്കെതിരേ രാജ്യത്ത് പല ഭാഗത്തു നിന്നും തീവ്ര വര്‍ഗീയ സംഘടനകളുടെയും അതില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെയും ഭാഗത്തു നിന്നാണ് ഭീഷണി ഉണ്ടാകുന്നതെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ജീവനു ഭീഷണി നേരിടുന്നവര്‍ക്കു പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ 27നാണ് കണ്ണൂര്‍ നഗരത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി പോത്തിനെ അറുത്തത്. സംഭവം വിവാദമായതിനു പിന്നാലെ ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ യൂത്ത് കോണ്‍ഗ്രസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."