HOME
DETAILS
MAL
ഹരിതാഭ തിരിച്ചുപിടിക്കാന്‍ പരിസ്ഥിതി ദിനാഘോഷം തുടക്കമാവട്ടെ: മുഖ്യമന്ത്രി
backup
June 04 2017 | 21:06 PM
തിരുവനന്തപുരം: കേരളത്തിന്റെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഹരിതാഭയും കാര്‍ഷിക സംസ്കൃതിയും തിരിച്ചുപിടിക്കാന്‍ പരിസ്ഥിതി ദിനാഘോഷം തുടക്കമാവട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പരിസ്ഥിതിദിന സന്ദേശത്തില്‍ പറഞ്ഞു. ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ഒരു കോടി വൃക്ഷത്തെകള്‍ നട്ടു കൊണ്ട് ബൃഹത്തായ വൃക്ഷവല്‍ക്കരണ പരിപാടിക്കാണ് സംസ്ഥാനം തുടക്കമിടുന്നത്.
ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം, മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്നിവ ഉണ്ടാക്കുന്ന ദോഷകരമായ മാറ്റങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇത്തരം സംരംഭങ്ങള്‍ ഉപകരിക്കും. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനം കേവലം പരിസ്ഥിതി ദിനത്തിന് മാത്രം ഒതുക്കാതെ അതൊരു ജീവിതചര്യയാക്കാന്‍ എല്ലാവരും തയാറാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."