HOME
DETAILS
MAL
കര്‍ഷക സമരം അവസാനിപ്പിച്ചു
backup
June 04 2017 | 21:06 PM
മുംബൈ: മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസുമായുള്ള ചര്‍ച്ചയെതുടര്‍ന്ന് മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ ഏതാനും ദിവസങ്ങളായി നടത്തിവന്ന സമരം പിന്‍വലിച്ചു. കര്‍ഷകര്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ ഗൗരവത്തോടെ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി നല്കിയ ഉറപ്പിന്റെ പശ്ചാത്തലത്തിലാണ് സമരം പിന്‍വലിക്കുന്നതെന്ന് നേതാക്കള്‍ അറിയിച്ചു.
കാര്ഷികോല്പന്ന വിലത്തകര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കര്‍ഷകരുടെ ലോണുകള്‍ എഴുതി തള്ളുക, സൗജന്യ വൈദ്യുതി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ ജൂണ്‍ ഒന്നുമുതല്‍ സമരം തുടങ്ങിയത്. കാര്ഷികോല്പന്നങ്ങള്ക്ക് ഉയര്‍ന്ന വില ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി കര്‍ഷക നേതാവ് സന്ദീപ് ഗുഡ്ഡെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."