കര്‍ക്കടക വാവുബലി ഇന്ന്: കണ്ണീര്‍ ചാലായി നിള
ചെറുതുരുത്തി: കര്‍ക്കടക വാവുബലി ദിനമായ ഇന്ന് പിതൃക്കള്‍ക്കായി ബലിതര്‍പ്പണം നടത്താന്‍ നിളയുടെ വിവിധ സ്‌നാന ഘട്ടങ്ങളില്‍ ജനസാഗരമെത്തും. നിളയിലെ ഭാരതഖണ്ഡത്തില്‍ ഇത്തവണയും അതിവിപുലമായ ഒരുക്കങ്ങളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഐവര്‍മഠം കടവില്‍ ക്ഷേത്ര ട്രസ്റ്റും, ബ്രാഹ്മണസഭയും ഭക്തജനങ്ങള്‍ക്ക് സേവനം നല്‍കാന്‍ രംഗത്തുണ്ട്. പുലര്‍ച്ചെ നാലു മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് സമയം. പ്രസിദ്ധമായ തിരുവില്വാമല വില്യാദ്രിനാഥ ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ക്കായി പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ 11.30 ന് പ്രസാദ ഊട്ടും ഉണ്ടാകും. പഴയന്നൂരില്‍ ചീരക്കുഴി പാലത്തിന് സമീപം ഗായത്രീ പുഴയില്‍ നടക്കുന്ന വാവുബലിക്ക് വടക്കേത്തറ എന്‍.എസ്.എസ് കരയോഗമാണ് നേതൃത്വം നല്‍കുക. അതിനിടെ കര്‍ക്കടകം അവസാനിക്കാറായിട്ടും നിള കണ്ണീര്‍ ചാലായി കിടക്കുകയാണ്. ഇത് മൂലം ഇത്തവണ പുഴയില്‍ ഇറങ്ങി ബലിതര്‍പ്പണം നടത്തേണ്ടി വരുമെന്നതാണ് സ്ഥിതി.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."