HOME
DETAILS

പിതൃമോക്ഷം തേടി ആയിരങ്ങള്‍ ബലിതര്‍പ്പണത്തിനെത്തി.

  
backup
August 01 2016 | 19:08 PM

%e0%b4%aa%e0%b4%bf%e0%b4%a4%e0%b5%83%e0%b4%ae%e0%b5%8b%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%a4%e0%b5%87%e0%b4%9f%e0%b4%bf-%e0%b4%86%e0%b4%af%e0%b4%bf%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3


തിരുവനന്തപുരം: പിതൃമോക്ഷം തേടി ആയിരങ്ങള്‍ ബലിതര്‍പ്പണത്തിനെത്തി. ഇന്നു പുലര്‍ച്ചെ 2.30 മുതല്‍ ജില്ലയുടെ വിവിധയിടങ്ങളില്‍ ബലിമണ്ഡപങ്ങളുണര്‍ന്നു.
ഉച്ചയ്ക്ക് 2.15 വരെയാണ് ബലിതര്‍പ്പണത്തിനുള്ള സമയം. തിരുവല്ലം പരശുരാമക്ഷേത്രത്തില്‍ ഒരേ സമയം 4000 പേര്‍ക്ക് ബലിയിടാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് മൂന്നും നാലമ്പലത്തിന് പുറത്ത് രണ്ടും, കടവിനപ്പുറവും ക്ഷേത്രകടവിലും ഓരോന്ന് വീതവും ആയി മൊത്തം ഏഴ് ബലിമണ്ഡപങ്ങളാണുള്ളത്. മുപ്പതോളം മുഖ്യപുരോഹിതരും 27 സഹപുരോഹിതന്‍മാരും മറ്റ് അനുയായികളും ഇവിടെയുണ്ടായിരിക്കും. മുന്‍കൂര്‍ രസീത് എടുത്തവര്‍ക്ക് ക്ഷേത്രത്തിന് പുറകിലുള്ള വാതിലിലൂടെയും അല്ലാത്തവര്‍ക്ക് മുന്‍വശത്ത് അലങ്കാഗോപുരത്തിന് അരികിലുള്ള ബാരിക്കേഡ് വഴിയുമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
ബലികഴിഞ്ഞ് കുളിക്കാന്‍ നൂറോളം ഷവറുകളും ഒരുക്കിയിട്ടുണ്ട്.ഇന്‍ഫര്‍മേഷന്‍ സെന്ററും,പൊലിസ്, ഫയര്‍ ഫോഴ്‌സ്, ഹെല്‍ത്ത്, ടൂറിസം, നഗരസഭ തുടങ്ങിയവയുടെ സേവനങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. ശംഖുമുഖത്ത് ഒരേസമയം 300 ഓളം പേര്‍ക്ക് ബലിയിടാനുള്ള താല്‍ക്കാലിക സംവിധാനമൊരുക്കിയിട്ടുണ്ട്. തിലഹോമം നടത്താനും സൗകര്യമുണ്ടായിരിക്കും. വര്‍ക്കലയില്‍ പാപനാശത്ത് ബലി കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പുരോഹിതര്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ട്. പരിസരത്ത് വെളിച്ചവും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് ത്രിവിക്രമംഗലം, വെളളായണി തൃക്കുളങ്ങര, കേരളാദിത്യപുരം, കോവളം,വര്‍ക്കല പാപനാശം, ആവാടുതുറ, കേളമംഗലം, എന്നിവിടങ്ങളിലും ബലിതര്‍പ്പണത്തിന് സൗകര്യമുണ്ടാകും. കൊല്ലം തിരുമുല്ലവാരം, എറണാകുളത്ത് ആലുവ മണപ്പുറം എന്നിവിടങ്ങളിലും ബലിതര്‍പ്പണത്തിന് വിപുലമായ സൗകര്യങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്.
പൂവമ്പാറ ശിവഭദ്രാ ദേവീക്ഷേത്രക്കടവില്‍ ബലിതര്‍പ്പണത്തിനെത്തുന്നവരുടെ തിരക്ക് ഒഴിവാക്കാന്‍ ശക്തമായ ബാരിക്കേടുകള്‍ തീര്‍ത്തിട്ടുണ്ട്. വാഹനങ്ങള്‍ ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നത് ഒഴിവാക്കാന്‍ ദേശീയപാതയിലെ പഴയ റോഡുകള്‍, ടിബി പാര്‍ക്ക്, ഹോമിയോ ആശുപത്രി എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം. നദിയില്‍ ഫയര്‍ ഫോഴ്‌സ് നെറ്റ് സ്ഥാപിച്ചു സുരക്ഷയൊരുക്കിയിട്ടുണ്ട്.
വലിയകുന്ന് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സേവനത്തിനു പുറമെ ഹോമിയോ ആശുപത്രിയിലും ചികില്‍സാസൗകര്യം ഒരുക്കിയിട്ടുണ്ട്. പൂവന്‍പാറയ്ക്കു പുറമെ അയിലം ഇണ്ടിളയപ്പന്‍ക്ഷേത്ര ആറാട്ടുകടവ്, കീഴാറ്റിങ്ങല്‍ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിനു സമീപത്തെ ആറാട്ടുകടവ്, അവനവഞ്ചേരി മൂത്തേടത്ത് ഭഗവതിക്ഷേത്രത്തിനു സമീപത്തെ ആറാട്ടുകടവ്, മാമം നൈാംകോണം നാഗരാജക്ഷേത്രത്തിലെ കടവിലും മുരിങ്ങമണ്‍ എന്‍.എസ.്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ കണ്ടുകൃഷി നദിക്കടവിലും പിതൃതര്‍പ്പണത്തിനു സൗകര്യം ഒരുക്കിയിട്ടുണ്ട്.
കൊല്ലത്ത്   തിരുമുല്ലവാരം വിഷ്ണുസങ്കേതത്തിലെ സമുദ്രതീരത്ത് കര്‍ക്കടക വാവുബലി പുലര്‍ച്ചെ 3.30ന് ആരംഭിച്ചു. ഉച്ചക്ക് 2.30ന് അവസാനിക്കും. സുരക്ഷയൊരുക്കാന്‍ പ്രദേശത്ത് ആയിരത്തോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഇരുപതോളം നിരീക്ഷണ ക്യാമറകള്‍, പത്ത് ലൈഫ്ഗാര്‍ഡുകള്‍, രണ്ട് ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍, ആംബുലന്‍സ് സംവിധാനങ്ങള്‍, അലോപ്പതി, ഹോമിയോപ്പതി ഡോക്‌ടേഴ്‌സ്, എമര്‍ജന്‍സിമെഡിക്കല്‍ സര്‍വീസ് എന്നീ ആധുനികസംവിധാനങ്ങള്‍ ക്ഷേത്ര പരിസരത്ത് ഒരുക്കിയിട്ടുണ്ട്.
ക്ഷേത്രകുളത്തിന് സമീപത്ത് ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഒരുസമയത്ത് 500 പേര്‍ക്ക് ഇരുന്ന് ബലിതര്‍പ്പണം നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ കൂപ്പണുകള്‍ ക്ഷേത്രത്തിന് മുന്നിലുള്ള കൗണ്ടറുകളിലും, ബലിതര്‍പ്പണ കേന്ദ്രങ്ങളിലും, മറ്റ് ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളിലും ലഭിക്കും. മുണ്ടാലുംമൂട്ടില്‍ നിന്നും സമുദ്ര സ്‌നാനഘട്ടം വരെ ട്രാഫിക് നിയന്ത്രണത്തിന്റെ ഭാഗമായി വാഹനങ്ങള്‍ കടത്തി വിടില്ല.
അഞ്ചാലുംമൂട് അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രത്തിലെ കര്‍ക്കടക വാവുബലി തര്‍പ്പണ ചടങ്ങുകള്‍ രാവിലെ ആറിന് ആരംഭിക്കും. വൈകിട്ട് ആറിന് അവസാനിക്കും. മുണ്ടക്കല്‍ പാപ നാശം,കരുനാഗപ്പള്ളി,കൊട്ടാരക്കര, പുനലൂര്‍, പട്ടാഴി, കുളത്തൂപ്പുഴ, കുളക്കട, പാങ്ങോട്, നെടുവത്തൂര്‍, വെളിനല്ലൂര്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും പിതൃതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നത്. കൂടാതെ കൂടുതല്‍ സ്ഥലങ്ങളില്‍ ഇത്തവണ ബലിതര്‍പ്പണത്തിന് സൗകര്യമൊരുക്കുന്നുണ്ട്. ദേവസ്വംബോര്‍ഡ്, വിവിധ ഹൈന്ദവസംഘടനകള്‍, ക്ഷേത്രകമ്മറ്റികള്‍ എന്നിവയും ചില കാര്‍മ്മികര്‍ സ്വന്തമായും ചടങ്ങുകള്‍ നടത്തുന്നുണ്ട്.
പട്ടാഴി മെതുകുമേല്‍ ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രം, കേരളപുരം മഹാവിഷ്ണുക്ഷേത്രം, ആറാട്ട്പുഴ, പത്തനാപുരം കുണ്ടയം, എലിക്കാട്ടൂര്‍, പുനലൂര്‍ നഗരസഭ സ്‌നാനഘട്ടം, തൃക്കോതേശ്വരം മഹാദേവക്ഷേത്രം, നെല്ലിപ്പള്ളി കൈപ്പുഴ ശിവക്ഷേത്രം, തൊളിക്കോട് മുളംതടം ക്ഷേത്രം, പാങ്ങോട് താഴം ആദിശ്ശമംഗലം, നെടുവത്തൂര്‍, വെളിനല്ലൂര്‍ ശ്രീരാമക്ഷേത്രം എന്നിവിടങ്ങളിലെല്ലാം ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നുണ്ട്. ബലിതര്‍പ്പണത്തിന് എത്തുന്നവര്‍ക്കായി എല്ലാവിധ സൗകര്യങ്ങളും കടവുകളില്‍ ഒരുക്കിയിട്ടുണ്ട്.
പത്തനാപുരം: പട്ടാഴി കേരളമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍  രാവിലെ ആറുമുതല്‍ പിതൃതര്‍പ്പണ കര്‍മ്മങ്ങള്‍ നടക്കും. ഒരേസമയം മുന്നൂറ് പേര്‍ക്ക് കര്‍മ്മങ്ങള്‍ ചെയ്യത്തക്ക രീതയിലാണ് പിതൃതര്‍പ്പണത്തിനുളള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഭക്തര്‍ക്കായി ക്ഷേത്രസംരക്ഷണ സമിതിയുടെയും സേവാരതിയുടേയും ആഭിമുഖ്യത്തില്‍ പ്രഭാതഭക്ഷണവും സുരക്ഷാസംവിധാനങ്ങളും ഏര്‍പ്പെടുത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  26 minutes ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  41 minutes ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  an hour ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  2 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  3 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  4 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  4 hours ago