ഈ ദുരന്തത്തെയും നമ്മള്‍ അതിജീവിക്കും: മുഖ്യമന്ത്രി
മലപ്പുറം: കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷമുണ്ടായ ദുരന്തത്തെയും ഒരുമിച്ചു അതിജീവിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
നിലമ്പൂരില്‍ കാലാവര്‍ഷ കെടുതി നേരിട്ടവരെ മാറ്റിപ്പാര്‍പ്പിച്ച ഭൂദാനം ചര്‍ച്ചിലെ ദുരിതാശ്വാസ ക്യാംപിലെത്തി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ മഹാപ്രളയത്തില്‍ നാം കാണിച്ച ഒരുമ രാജ്യവും ലോകവും അംഗീകരിച്ചതാണ്. അതു തന്നെയാണ് ഇത്തരം ആപല്‍ ഘട്ടങ്ങളെ അതിജീവിക്കാന്‍ നമുക്ക് കഴിയുമെന്ന പ്രതീക്ഷ നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്യാംപിലെ താമസക്കാരോട് സുഖ വിവരങ്ങള്‍ അന്വേഷിച്ച മുഖ്യമന്ത്രി പുനരധിവാസ മുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വേണ്ടത് ചെയ്യാമെന്ന ഉറപ്പുനല്‍കിയാണ് മടങ്ങിയത്. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, ഡോ. കെ.ടി ജലീല്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, പി.വി അന്‍വര്‍ എം.എല്‍.എ, ചീഫ് സെക്രട്ടറി ടോം ജോസ്, ആഭ്യന്തര വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, റവന്യു സെക്രട്ടറി എന്‍. വേണു, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."