തിരൂരില്‍ ജോ. ആര്‍.ടി.ഒ കസേര ഒഴിഞ്ഞുതന്നെ
കുറ്റിപ്പുറം: ടെക്‌നിക്കല്‍ യോഗ്യതയുള്ള ജോയിന്റ് ആര്‍.ടി.ഒ ഇല്ലാത്തതിനാല്‍ തിരൂര്‍ ജോയിന്റ് ആര്‍.ടി ഓഫിസില്‍ ഹെവി വാഹനങ്ങളുടെ ഡ്രൈവിങ് ടെസ്റ്റും 20 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമേറിയ വാഹങ്ങളുടെ കാര്യക്ഷമതാ പരിശോധനയും നടത്താനാകുന്നില്ല. ഇതുമൂലം തിരുന്നാവായ സിമന്റ് യാര്‍ഡ്, കുറ്റിപ്പുറം എഫ്.സി.ഐ ഗോഡൗണ്‍ എന്നിവിടങ്ങളിലുള്ള ലോറി ഉടമകളും മറ്റു വാഹന ഉടമകളും വാഹനങ്ങളുടെ കാര്യക്ഷമതാ പരിശോധനയ്ക്ക് എത്താനാകാതെ അലയുകയാണ്. തിരൂരില്‍ നേരത്തെയുണ്ടണ്ടായിരുന്ന ജോയിന്റ് ആര്‍.ടി.ഒ സ്ഥലം മാറിപ്പോയതോടെയാണ് പുതിയ മിനിസ്റ്റീരിയല്‍ ജോയിന്റ് ആര്‍.ടി.ഒ എത്തിയത്.
തിരൂര്‍ ഓഫിസിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനായതോടെ വാഹന ഉടമകള്‍ നേരിട്ടെത്തിയാണ് വിവിധ ആവശ്യങ്ങള്‍ നേടുന്നത്. വലിയ വാഹനങ്ങളുടെ ടെസ്റ്റ് നടത്താനും 20 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമേറിയ വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് നടത്താനും നിലവില്‍ മലപ്പുറത്ത്‌നിന്ന് ജോയിന്റ് ആര്‍.ടി.ഒ എത്താറാണ് പതിവ്.
എന്നാല്‍ മലപ്പുറം ഓഫിസിലെ തിരക്കിനിടയില്‍ തിരൂരിലേക്ക് പലപ്പോഴും എത്താനാകാത്തതോടെ ഹെവിടെസ്റ്റ്, ഫിറ്റ്‌നസ് പരിശോധന എന്നിവ തടസപ്പെടുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന ഓഫിസുകളിലൊന്നായ തിരൂരില്‍ ടെക്‌നിക്കല്‍ ഗ്രേഡിലുള്ള ജോയിന്റ് ആര്‍.ടി ഓഫിസര്‍ വേണമെന്ന ആവിശ്യം ശക്തമാണ്. ദേശീയപാത കടന്ന് പോകുന്ന തിരൂര്‍ താലൂക്കില്‍ അപകടങ്ങള്‍ നടന്നാലോ വാഹനങ്ങളുടെ മറ്റ് പരിശോധനകളോ നടത്താന്‍ മിനിസ്റ്റീരിയല്‍ ജോയിന്റ് ആര്‍.ടി ഓഫിസര്‍മാര്‍ക്ക് പരിജ്ഞാനമില്ല. പ്രശ്‌ന പരിഹാരത്തിനായി ആര്‍.ടി.ഒ ഓഫിസില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തി മടങ്ങിപ്പോകുന്നവര്‍ കൂട്ടായ്മ രൂപീകരിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."