ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള ഗതിമാറ്റം വിജയകരം; ചന്ദ്രയാന്‍- 2 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് യാത്ര തുടങ്ങി
ബെംഗളൂരു: ബെംഗളൂരു: ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണപേടകമായ ചന്ദ്രയാന്‍- 2 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് യാത്ര തുടങ്ങി. ഭൂമിയുടെ ഭ്രമണ പഥത്തില്‍ നിന്നുള്ള മാറ്റം വിജയകരമായെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. പുലര്‍ച്ചെ 3.30നാണ് ഇതിനായുള്ള നിര്‍ണായകമായ ഭ്രമണപഥമുയര്‍ത്തല്‍ നടന്നത്. ഭൂമിയെ വലയം ചെയ്യുന്നതിനിടെ ഭൂമിക്ക് ഏറ്റവുമടുത്തെത്തിയ സമയം (പെരിജി) പേടകത്തിലെ ദ്രവീകൃത ഇന്ധന എന്‍ജിന്‍ 1,203 സെക്കന്‍ഡ് ജ്വലിപ്പിച്ചാണ് ട്രാന്‍സ് ലൂണാര്‍ ഇന്‍ജക്ഷന്‍(ടി.എല്‍.ഐ) എന്ന പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാനായത്.
ജൂലൈ 22 നാണ് ചന്ദ്രയാന്‍ 2 വിക്ഷേപിച്ചത്. 22 ദിവസം ഭൂമിയുടെ വലയത്തില്‍ തുടര്‍ന്ന ശേഷമാണ് മുന്‍നിശ്ചയിച്ച പ്രകാരം പുലര്‍ച്ചെ 2.21ന് ഗതിമാറ്റം വിജയകരമായി പൂര്‍ത്തിയാക്കിയത്.
ചന്ദ്രനെ ലക്ഷ്യമാക്കി നീങ്ങുന്ന ചന്ദ്രയാന്‍- 2 ഓഗസ്റ്റ് 20ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും. 'ട്രാന്‍സ് ലൂണാര്‍ ഇന്‍ജക്ഷന്‍' എന്ന കൃത്യം വിജയിക്കുന്നതോടെ ഭൂമിയെ ചുറ്റിയുള്ള പേടകത്തിന്റെ 23 ദിവസത്തെ യാത്ര അവസാനിക്കും. ഇതോടെ ദൗത്യപേടകം ചന്ദ്രന്റെ സ്വാധീനവലയത്തിലാവും. തുടര്‍ന്ന് ചന്ദ്രയാന്‍2ലെ യന്ത്രം ജ്വലിപ്പിച്ച് ആറുദിവസംകൊണ്ട് ചന്ദ്രന്റെ ഏറ്റവും അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കും. തുടര്‍ന്ന് പേടകത്തെ ഘട്ടംഘട്ടമായി ചന്ദ്രനില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയെത്തിക്കണം. അതിനുശേഷമാണ് സെപ്റ്റംബര്‍ ഏഴിന്, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള ചന്ദ്രയാന്‍-2ന്റെ ഇറക്കം.
ചന്ദ്രന്റെ ഉപരിതലത്തിലേക്ക് 15 മിനിറ്റ് ദൈര്‍ഘ്യമെടുത്ത് 30 കിലോമീറ്റര്‍ ഇറക്കുന്ന പ്രക്രിയയാണ് ദൗത്യത്തിലെ ഏറ്റവും നിര്‍ണായക നിമിഷം. പേടകത്തിന്റെ വേഗം കുറയ്ക്കാന്‍ പ്രത്യേകതരത്തില്‍ എതിര്‍ദിശയിലേക്ക് മര്‍ദ്ദം ചെലുത്തേണ്ട സെപ്റ്റംബര്‍ ഏഴിലെ ഈ ഘട്ടമാണ് ഏറെ നിര്‍ണായകം. ഈ പ്രക്രിയ കൂടി പൂര്‍ത്തിയാക്കാനായാല്‍ ബഹിരാകാശപേടകം വിജയകരമായി ചന്ദ്രനില്‍ ഇറക്കാന്‍ സാധിച്ച ലോകത്തെ നാലാം രാജ്യമെന്ന ചരിത്രമാകും ഇന്ത്യ കുറിക്കുക.
എല്ലാ ഘടകങ്ങളും നല്ലനിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ശരിയായ ദിശയിലാണ് പേടകം നീങ്ങുന്നതെന്നും ഐ.എസ്.ആര്‍.ഒ ട്വിറ്ററില്‍ കുറിച്ചു.
Chandrayaan-2 successfully enters Lunar Transfer Trajectory
#ISRO
— ISRO (@isro) August 13, 2019
Trans Lunar Insertion (TLI) maneuver was performed today (August 14, 2019) at 0221 hrs IST as planned.
For details please see https://t.co/3TUN7onz6z
Here's the view of Control Centre at ISTRAC, Bengaluru pic.twitter.com/dp5oNZiLoL
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."