ഒപ്പമുണ്ട്, കേരളത്തിന് ആശ്വാസവുമായി ഡി.എം.കെയും; ചുരം ഇറങ്ങിവരിക 60 ലോഡ് വസ്തുക്കള്‍
ചെന്നൈ: പ്രളയക്കെടുതി നേരിടുന്ന കേരളത്തോടൊപ്പം നിന്ന് തമിഴ്‌നാട്ടിലെ പ്രതിപക്ഷകക്ഷി ഡി.എം.കെ. പാര്‍ട്ടി അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ നിര്‍ദേശപ്രകാരം പ്രവര്‍ത്തകര്‍ ശേഖരിച്ച അവശ്യവസ്തുക്കളടങ്ങിയ 60 ലോഡ് ഉടന്‍ കേരളത്തിലെത്തും. കഴിഞ്ഞദിവസമാണ് കേരളത്തെ സഹായിക്കാന്‍ പ്രവര്‍ത്തകരോടും പൊതുജനങ്ങളോടും സ്റ്റാലിന്‍ അഭ്യര്‍ത്ഥിച്ചത്. ഇതുപ്രകാരം പാര്‍ട്ടി ഓഫിസുകളിലേക്ക് അരി, പച്ചക്കറികള്‍, പല വ്യഞ്ജനങ്ങള്‍, വസ്ത്രങ്ങള്‍, നാപ്കിന്‍, മരുന്നുകള്‍ തുടങ്ങിയവ എത്തിയിരുന്നു. ഇവയെല്ലാം ശേഖരിച്ചുള്ള ലോറികളാണ് കേരളത്തിലേക്കു വരുന്നത്. കേരളത്തിലെ ഡി.എം.കെ പ്രവര്‍ത്തകരാവും ഇവ ക്യാംപുകളില്‍ എത്തിക്കുക.
ചെന്നൈ ചെന്നാ ഭരണകൂടം ഇന്നലെ കേരളത്തിന് ബിസ്‌ക്കറ്റ്, അരി, ശുദ്ധജലം, സാരി ഉള്‍പ്പെടെയുള്ളവ സംഭാവനചെയ്തിരുന്നു.
Kerala floods: DMK collecting relief materials #kerala_flood #heavy_rain_in_kerala
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."