HOME
DETAILS

പദ്ധതി പ്രദേശം സാമൂഹ്യ വിരുദ്ധര്‍ കൈയടക്കി

  
backup
June 04, 2017 | 10:58 PM

%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b4%82-%e0%b4%b8%e0%b4%be%e0%b4%ae%e0%b5%82%e0%b4%b9%e0%b5%8d%e0%b4%af-%e0%b4%b5

 

ഫ്‌ളോട്ടിങ് ജട്ടി അപ്രത്യക്ഷമായി,കുട്ടികളുടെ പാര്‍ക്ക് കാടുപിടിച്ചു, കളിക്കോപ്പുകള്‍ തുരുമ്പെടുത്ത് തകര്‍ന്നു, ടൂറിസം ഫെസിലിറ്റേഷന്‍ സെന്ററും പ്രാഥമികാവശ്യങ്ങള്‍ക്കായുള്ള ബ്ലോക്കും ഒരു ദിവസംപോലം തുറന്നു പ്രവര്‍ത്തിച്ചില്ല
ആറ്റിങ്ങല്‍: കോടികള്‍ ചിലവിട്ട് നടപ്പാക്കിയ പദ്ധതി അവതാളത്തില്‍, ഇപ്പോഴാകട്ടെ ഇത് സാമൂഹ്യ വിരുദ്ധരുടെ താവളവും. കോടികള്‍ ചെലവിട്ട് ആറ്റിങ്ങല്‍ കൊല്ലമ്പുഴയില്‍ നിര്‍മ്മിച്ച കായലോര ടൂറിസം പദ്ധതിയും കുട്ടികളുടെ പാര്‍ക്കുമാണ് സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നത്.
രണ്ട് കോടിയോളം രൂപ ചെലവിട്ടാണ് ആറ്റിങ്ങല്‍ കൊല്ലമ്പുഴ കടവില്‍ കുട്ടികളുടെ പാര്‍ക്കും ഫ്‌ളോട്ടിങ് ജട്ടിയും നിര്‍മിച്ചത്. 2013 മേയ് രണ്ടിനായിരുന്നു ഉദ്ഘാടനം. കഠിനംകുളം കൊല്ലമ്പുഴ ടൂറിസം സര്‍ക്യൂട്ടിന്റെ ഭാഗമായി അഞ്ചു ബോട്ടുകള്‍ കൊല്ലമ്പുഴ വഴി സര്‍വീസ് നടത്തുമെന്നും സാംസ്‌കാരിക ചരിത്ര പ്രാധാന്യമുള്ള കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി വിദേശികളെ ആകര്‍ഷിക്കുന്നതരത്തില്‍ ടൂറിസം പദ്ധതികള്‍ക്ക് തുടക്കം കുറിക്കുമെന്നും അന്ന്അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ നിലവില്‍ ഫ്‌ളോട്ടിംഗ് ജട്ടി തന്നെ അപ്രത്യക്ഷമായി. കുട്ടികളുടെ പാര്‍ക്ക് കാടുപിടിച്ചു. ഇതിനുള്ളില്‍ സ്ഥാപിച്ചിരുന്ന കളിക്കോപ്പുകള്‍ തുരുമ്പെടുത്ത് തകര്‍ന്നു. പാര്‍ക്കിനോടനുബന്ധിച്ച് നിര്‍മിച്ച ടൂറിസം ഫെസിലിറ്റേഷന്‍ സെന്ററും പ്രാഥമികാവശ്യങ്ങള്‍ക്കായുള്ള ബ്ലോക്കും ഒരു ദിവസംപോലം തുറന്നു പ്രവര്‍ത്തിച്ചില്ല. ആളനക്കം ഇല്ലാതായതോടെ ഇവിടം സാമൂഹിയ വിരുദ്ധര്‍ കൈയടക്കി.
കായലോര ടൂറിസം പദ്ധതിയുടെ ഭാഗമായി കഠിനംകുളം, ചിറയിന്‍കീഴ്, പണയില്‍ കടവ് , കൊല്ലമ്പുഴ മേഖലയെ ബന്ധിപ്പിച്ചാണ് ടൂറിസം സര്‍ക്യൂട്ട് പദ്ധതി അവിഷ്‌കരിച്ചത്. പദ്ധതി ഏറെ ചര്‍ച്ചയ്യപ്പെട്ടിരുന്നുവെങ്കിലും ആരംഭ ശൂരത്വം മാത്രമായിരുന്നു അതെന്ന് നാട്ടുകാര്‍ക്ക് ഇപ്പോഴൊക്കെയാണ് മനസിലാകുന്നത്. പൊതുമുതല്‍ അവിടവിടെ ചെലവഴിച്ച് നഷ്ടപ്പെടുത്തിയെന്നല്ലാതെ പദ്ധതി എങ്ങും എത്തിയില്ല.
മാര്‍ത്താണ്ഡ വര്‍മ്മയുടെ ജനന സ്ഥലമായ ആറ്റിങ്ങല്‍ കൊട്ടാരത്തിനും തിരുവാറാട്ടുകാവ് ദേവീ ക്ഷേത്രത്തിനും സമീപത്തായാണ് കൊല്ലമ്പുഴ ടൂറിസം പദ്ധതി ആവിഷ്‌കരിച്ചത്.
ദേശീയപാത കടന്നു പോകുന്നതും ഇതിനു സമീപത്തു കൂടിയാണ്. ഒഴിവു വേളകള്‍ ആസ്വദിക്കുന്നതിന് ഏറെ സാധ്യതകളുള്ള പദ്ധതിയാണ് എങ്ങുമെത്താതെകാടുകയറിക്കിടക്കുന്നത്.
ടൂറിസം പദ്ധതിയുടെ ഭാഗമായിത്തന്നെ ചിറയിന്‍കീഴ് പുളിമൂട്ടില്‍ കടവില്‍ ബോട്ട് ക്ലബ് ആരംഭിച്ചതും ശ്രദ്ധേയമായിരുന്നു. ഇവിടെ എട്ടു ബോട്ടുകള്‍ സജ്ജീകരിച്ചിരുന്നു. മറ്റ് ബോട്ട് ക്ലബ്ബുകളെ അപേക്ഷിച്ച് അമിത ചാര്‍ജ് ഈടാക്കുന്നതിനാല്‍ അതും ഇപ്പോള്‍ ജനം ഉപേക്ഷച്ച മട്ടാണ്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ്; ഹരിത പെരുമാറ്റച്ചട്ടം ലംഘിച്ച പ്രിന്റിങ് സ്ഥാപനത്തിനെതിരെ നടപടി; 30 ലക്ഷത്തിന്റെ വസ്തുക്കൾ പിടികൂടി 

Kerala
  •  23 days ago
No Image

ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചു; വ്യാപക പ്രതിഷേധം

Kerala
  •  23 days ago
No Image

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയായി; ആദ്യ പ്രളയ മുന്നറിയിപ്പ് നൽകി തമിഴ്‌നാട്

Kerala
  •  23 days ago
No Image

നടനും ടിവികെ നേതാവുമായ വിജയ്‌യെ വിമർശിച്ച യൂട്യൂബർക്ക് നേരെ ആക്രമണം; നാലുപേർ അറസ്റ്റിൽ

National
  •  23 days ago
No Image

മുഖ്യമന്ത്രിക്കെതിരെ കൊലവിളി കമന്റ്; കന്യാസ്ത്രീക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  23 days ago
No Image

വിമാന സർവീസുകളെയടക്കം പിടിച്ചുകുലുക്കിയ ലോകത്തെ 5 പ്രധാന അഗ്നിപർവ്വത സ്ഫോടനങ്ങൾ

International
  •  23 days ago
No Image

കാറിൽ നിന്ന് നേരെ സ്കൂട്ടറിലേക്ക്; മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ച പാമ്പിനെ ഒടുവിൽ പിടികൂടി

Kerala
  •  23 days ago
No Image

യൂറോപ്യന്‍ ക്ലോസറ്റില്‍ വെച്ച് ചിക്കന്‍ കഴുകും; വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകവും; ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുത്ത് നഗരസഭ

Kerala
  •  23 days ago
No Image

ദുബൈയിൽ നിന്നുള്ള യാത്രക്കാർക്ക് സ്വർണ്ണം കൈവശം വെക്കാം; ഇക്കാര്യം ശ്രദ്ധിക്കണമെന്ന് മാത്രം

uae
  •  23 days ago
No Image

ദക്ഷിണ സുഡാനിൽ വിമാനാപകടം: പ്രളയബാധിതർക്കുള്ള ഭക്ഷണസാധനങ്ങളുമായി പോയ വിമാനം തകർന്ന് മൂന്ന് മരണം

International
  •  23 days ago