പ്രളയ ബാധിത ജില്ലകളില്‍ എലിപ്പനിക്കെതിരേ ജാഗ്രത; ശനിയാഴ്ച ഡോക്‌സി ഡേ ആയി ആചരിക്കും
തിരുവനന്തപുരം: പ്രളയബാധിത ജില്ലകളില്‍ എലിപ്പനി പടരാനുള്ള സാധ്യത കണക്കിലെടുത്ത് ശനിയാഴ്ച മുതല്‍ അടുത്ത ആറ് ശനിയാഴ്ചകളില്‍ ഡോക്‌സി ഡേ ആയി ആചരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. വെള്ളപ്പൊക്കം രൂക്ഷമായ ജില്ലകളിലെ ആശുപത്രികള്‍, ദുരിതാശ്വാസ ക്യാംപുകള്‍, തെരഞ്ഞെടുക്കപ്പെട്ട പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ബൂത്തൂകള്‍ സ്ഥാപിച്ച് എലിപ്പനിക്കെതിരായ ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ സൗജന്യമായി വിതരണം ചെയ്യും. 17ാം തീയതി ഇതിന്റെ സംസ്ഥാനതല പ്രചാരണ പരിപാടിക്ക് തുടക്കമാകും.
പ്രളയ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനും ശുചീകരണത്തിനുമായി പോകുന്നവര്‍ നിര്‍ബന്ധമായും ഈ ഗുളിക കഴിക്കണം. മലിനജലത്തില്‍ ഇറങ്ങേണ്ടി വരുന്ന കുടുംബാംഗങ്ങളും(ഗര്‍ഭിണികളും 12 വയസ്സില്‍ താഴെയുള്ള കുട്ടികളും ഒഴികെ) നിര്‍ബന്ധമായും ആഴ്ചയില്‍ ഒരിക്കല്‍ ഡോക്‌സിസൈക്ലിന്‍ 200എം.ജിയുടെ ഗുളികകള്‍ കഴിച്ചിരിക്കണം. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമുള്ള മുന്‍കരുതല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."