HOME
DETAILS
MAL
പശുവിനെ പൂജിക്കും, പിന്നെ പശുവിന് രാഖി കെട്ടും; ഈ ബി.ജെ.പി നേതാവിന്റെ രക്ഷാബാന്ധന്‍ ആചാരം ഇങ്ങനെ
backup
August 14 2019 | 16:08 PM
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ നിന്ന് അമിതമായ പശുഭക്തിയുടെ ഒരുവാര്‍ത്ത കൂടി പുറത്ത്. രക്ഷാബന്ധന്‍ ആചാരത്തോടനുബന്ധിച്ച് ഇത്തവണ പശുവിന് രാഖി കെട്ടിക്കൊടുക്കുമെന്ന് ബി.ജെ.പി നേതാവ് ബുക്കാല്‍ നവാബ്. ആദ്യം പശുവിനെ പൂജിക്കുമെന്നും ശേഷം രാഖി കെട്ടുമെന്നും അദ്ദേഹം പറഞ്ഞു. ലഖ്‌നോയിലെ കുബിയഘട്ടില്‍ നടക്കുന്ന രക്ഷാബാന്ധന്‍ ചടങ്ങില്‍ സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പശുക്കള്‍ക്കും മനുഷ്യര്‍ക്കും ഇടയിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനു വേണ്ടിയാണ് ഈ ചടങ്ങെന്നും അടുത്തിടെ സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് ബി.ജെ.പിയിലെത്തിയ ബുക്കാല്‍ പ്രസ്താവനയില്‍ പറഞ്ഞു. നിലവില്‍ ഉത്തര്‍പ്രദേശിലെ നിയമസഭാംഗമാണ് ഇദ്ദേഹം.
BJP leader Bhukkal Nawab to tie rakhi to cows
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."