എല്ലാ ജല്‍പനങ്ങള്‍ക്കും മറുപടി പറയാനാവില്ല- ഡബ്ല്യു.സി.സിക്കെതിരെ ആഞ്ഞടിച്ച് 'അമ്മ'
കൊച്ചി: ഡബ്യൂ.സിസിക്കെതിരെ ആഞ്ഞടിച്ച് 'അമ്മ'. അമ്മക്കെതിരെ ഉന്നയിക്കുന്ന എല്ലാ ജല്‍പനങ്ങള്‍ക്കും മറുപടി പറയാനാവില്ലെന്ന് അമ്മ എക്‌സിക്യുട്ടീവ് അംഗം സിദ്ദീഖ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
ദിലീപ് രാജിക്കത്ത് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഒക്ടോബര്‍ പത്തിന് ദിലീപ് മോഹന്‍ ലാലിന് രാജിക്കത്ത് നല്‍കിയിരുന്നു. ദിലീപിനെ പുറത്താക്കിയ കാര്യം മരവിപ്പിച്ചത് ജനറല്‍ ബോഡിയാണെന്നും അദ്ദഹം പറഞ്ഞു. ഡബ്യു.സി.സി അംഗങ്ങള്‍ മോഹന്‍ലാലിനെ അധിക്ഷേപിക്കാന്‍ ശ്രമിച്ചു. സംഘടനക്കുള്ളില്‍ നിന്ന് പ്രസിഡന്റിനെ ചീത്ത വിളിക്കുന്നത് ശരിയല്ല. ദിലീപിനെ റേപ്പിസ്റ്റ് എന്നു വിളിക്കുന്നത് ശരിയല്ല. സോഷ്യല്‍ മീഡിയയിലെ തെറിവിളികള്‍ സ്വാഭാവികമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആരുടേയും ജോലി സാധ്യത തള്ളിക്കളയുന്ന സംഘടനയല്ല അമ്മ. പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്‌നങ്ങളേ സംഘടനയിലുള്ളു. സംഘടനയുടെ ആഭ്യന്തര കാര്യങ്ങള്‍ പുറത്തു പറയാനുള്ളതല്ല. ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ പേരു പറയണം. രാജിവച്ച് പുറത്തു പോയവരെ തിരിച്ചു വിളിക്കില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. നടിമാര്‍ എന്നു വിളിച്ചുവെന്ന ആരോപണം ബാലിശമെന്ന് പറഞ്ഞ സിദ്ദീഖ് നടിമാര്‍ എന്നു വിളിക്കുന്നത് അപമാനമല്ല. അഭിമാനമെന്നും കൂട്ടിച്ചേര്‍ത്തു.
മീടൂ ക്യംപയിന്‍ ദുരുപയോഗം ചെയ്യരുത്. അതിന്റെ വിശ്വാസ്യത ഇല്ലാതാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
താന്‍ പറയുന്നതാണ് അമ്മയുടെ നിലപാടെന്നു പറഞ്ഞ സിദ്ദീഖ് ആര് പറഞ്ഞിട്ടാണ് ജഗദീഷ് പത്രക്കുറിപ്പ് ഇറക്കിയതെന്ന് അറിയില്ലെന്നും കൂട്ടിച്ചേര്‍ത്തു. അടിയന്തരയോഗം വിളിച്ചു തീര്‍ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. യോഗം വിളിക്കുമെന്ന് ജഗദീഷ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചിരുന്നു.
വെറുതെ ബഹളം ഉണ്ടാക്കരുതെന്ന് സിദ്ദീഖിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത കെ.പി.എ.സി ലളിത പ്രതികരിച്ചു. പീഡനം സിനിമയില്‍ മാത്രമല്ല. എല്ലാ മേഖലയിലും ഉണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. മോഹന്‍ ലാലിനെ അപമാനിച്ച രീതി ശരിയായില്ലെന്ന് പറഞ്ഞ ലളിത രാജിവച്ച പുറത്തു പോയവര്‍ ക്ഷമ പറയട്ടെ എന്നും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."