'തടവറയിലും സദ്ദാം സംതൃപ്തനായിരുന്നു'
ന്യൂയോര്‍ക്ക്: അമേരിക്ക തൂക്കിലേറ്റിയ മുന്‍ ഇറാഖ് ഭരണാധികാരി സദ്ദാം ഹുസൈന്റെ അവസാനാളുകള്‍ വിവരിക്കുന്ന പുതിയ പുസ്തകം വിപണിയില്‍. അമേരിക്കന്‍ എഴുത്തുകാരനായ വില്‍ ബാര്‍ഡന്‍ വെര്‍പര്‍ ആണ് ഠവല ജൃശീെിലൃ ശി ഒശ െജമഹമരല: ടമററമാ ഔലൈശി, ഒശ െഅാലൃശരമി ഏൗമൃറ,െ മിറ ണവമ േഒശേെീൃ്യ ഘലമ്‌ല െഡിമെശറ എന്ന തലക്കെട്ടിലുള്ള പുസ്തകത്തിന്റെ രചയിതാവ്.
അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിനിടയില്‍ തൂക്കിലേറ്റപ്പെട്ട സദ്ദാം ഹുസൈന്റെ അവസാനകാലത്തെ ജയില്‍ജീവിതമാണ് അദ്ദേഹത്തിന്റെ സുരക്ഷാജീവനക്കാരുടെ അനുഭവങ്ങള്‍ ആധാരമാക്കി പുസ്തകത്തില്‍ വിവരിക്കുന്നത്. 12 അമേരിക്കന്‍ സൈനികരാണ് സദ്ദാമിന്റെ സുരക്ഷാ ജീവനക്കാരായി ഉണ്ടായിരുന്നത്. ഇതിലൊരാള്‍ കൂടിയായിരുന്നു ഗ്രന്ഥകാരനായ വില്‍ ബാര്‍ഡന്‍.
അമേരിക്കന്‍ ഗായിക മരി ജെ. ബ്ലിജിന്റെ പാട്ടുകള്‍ കേട്ടും ഗോതമ്പുകേക്ക് കഴിച്ചും തടവറയില്‍ സ്വന്തം കൂട്ടുകാരാക്കി മാറ്റിയ സുരക്ഷാജീവനക്കാരോട് നാടോടിക്കഥകള്‍ പറഞ്ഞുമായിരുന്നു അദ്ദേഹം സമയം ചെലവഴിച്ചിരുന്നതത്രെ.
ഭക്ഷണകാര്യത്തില്‍ പ്രത്യേക ചിട്ടകളും അദ്ദേഹം വച്ചുപുലര്‍ത്തിയിരുന്നു. ആദ്യം ഓംലെറ്റ്, അതിനു പിറകെ ഗോതമ്പ് കേക്ക്, ശേഷം പഴവര്‍ഗങ്ങള്‍ എന്നിങ്ങനെ മൂന്നുഘട്ടങ്ങളായാണ് പ്രാതല്‍. ഒരു കാലത്ത് നിരവധി മാര്‍ബിള്‍ കൊട്ടാരങ്ങള്‍ സ്വന്തമായുണ്ടായിരുന്ന അദ്ദേഹം തടവറയിലെ ശുഷ്‌കിച്ച സൗകര്യങ്ങളില്‍ സംതൃപ്തനായിരുന്നതായി ജയില്‍ ജീവനക്കാര്‍ പറയുന്നു.
2003ലെ അമേരിക്കന്‍ അധിനിവേശത്തെ തുടര്‍ന്നാണ് സദ്ദാം സ്ഥാനഭ്രഷ്ടനായയത്. ഒളിവില്‍ പോയ സദ്ദാമിനെ 2003 ഡിസംബര്‍ 13ന് യു.എസ് സഖ്യസേന പിടികൂടി. 2006 ഡിസംബര്‍ 30ന് ചെറിയ പെരുന്നാള്‍ ദിനത്തില്‍ തൂക്കിലേറ്റപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."