HOME
DETAILS

അലഹബാദിന്റെ പേരുമാറ്റാന്‍ യോഗി; കുംഭമേളയ്ക്കു മുന്‍പ് മാറ്റും, പുതിയപേര് 'പ്രയാഗ്‌രാജ്'

  
backup
October 15, 2018 | 1:23 PM

4645654645631231231

ലക്‌നോ: ഉത്തര്‍പ്രദേശിലെ പ്രധാന നഗരങ്ങളിലൊന്നായ അലഹബാദിന്റെ പേര് മാറ്റി പ്രയാഗ് രാജ് എന്നാക്കുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഗവര്‍ണര്‍ രാംനായിക്ക് അനുമതി നല്‍കിയതായി ആദിത്യനാഥ് വ്യക്തമാക്കി. കുംഭമേളയ്ക്ക് മുന്നോടിയായി പേര് മാറ്റം നടപ്പാക്കും. അഖില ഭാരതീയ അഖാഡ പരിഷത്ത് ആവശ്യപ്പെട്ടതുപ്രകാരമാണ് നടപടി.

അലഹബാദിന്റെ പഴയ പേര് പ്രയാഗ് എന്നായിരുന്നുവെന്നും 16-ാം നൂറ്റാണ്ടില്‍ മുഗള്‍ രാജാവ് അക്ബര്‍ ഗംഗാ യമുനാ സംഗമസ്ഥാനത്ത് കോട്ട പണിതതോടെ അതിന് 'ഇലാഹ് ആബാദ്'(ദൈവത്തിന്റെ നാട്) എന്ന് പേരിടുകയും ചെയ്യുകയായിരുന്നുവെന്നാണ് ചരിത്രം.

മുഗള്‍ ചക്രവര്‍ത്തി ഷാജഹാനാണ് അലഹബാദ് എന്നു പേരുമാറ്റിയത്. ബ്രഹ്മാവ് ആദ്യമായി യാഗം നടത്തിയ സ്ഥലമാണ് പ്രയാഗെന്നും യോഗി പറഞ്ഞു. പ്രയാഗിലെ രാജാവ് എന്ന അര്‍ഥത്തിലാണ് പ്രയാഗ്‌രാജ് എന്ന പേരെന്നും ആദിത്യനാഥ് വ്യക്തമാക്കി.

ഗംഗ, യമുന നദികള്‍ സംഗമിക്കുന്ന സ്ഥലമാണ് അലഹബാദ്. നദീസംഗമസ്ഥലം എന്നര്‍ഥം വരുന്നതാണ് പ്രയാഗ്. ഇതിന്റെ കൂടെ രാജ് ചേര്‍ത്താണ് സ്ഥലത്തിന്റെ പേരുമാറ്റുന്നത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ വീണ്ടും വൻ വ്യോമാക്രമണം: മിസൈലുകളും ഡ്രോണുകളും വെടിവെച്ചിട്ട് പ്രതിരോധ സംവിധാനം; രാജ്യം അതീവ ജാഗ്രതയിൽ

uae
  •  3 days ago
No Image

കള്ളാടിയില്‍ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ അഞ്ചായി ഉയര്‍ന്നു; ഇനി കണ്ടെത്താനുള്ളത് മൂന്നുപേരെ 

Kerala
  •  3 days ago
No Image

ഈജിപ്ത്-അര്‍ജന്റീന മത്സര വിവാദം; ഏറ്റുപിടിച്ച് ന്യൂയോര്‍ക്ക് മേയര്‍; ഈജിപ്ത് കൊള്ളയടിക്കപ്പെട്ടെന്ന് പരാമര്‍ശം 

International
  •  3 days ago
No Image

മധ്യപ്രദേശിലെ മാ ബഗലാമുഖി ക്ഷേത്രത്തിലും വന്‍തട്ടിപ്പ്; സ്വകാര്യ അക്കൗണ്ടുകള്‍ വഴി പണവും സ്വര്‍ണവും വെള്ളിയും സ്വീകരിച്ചു

National
  •  3 days ago
No Image

കള്ളാടി മണ്ണിടിച്ചില്‍; ഒരു മൃതദേഹം കൂടി കണ്ടെത്തി; കാണാമറയത്ത് നാലുപേര്‍ 

Kerala
  •  3 days ago
No Image

അറബിക്കടലിന് മുകളില്‍ കാണാതായ പാക് ചരക്കുവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി, ജീവനക്കാർക്കായി തിരച്ചിൽ

International
  •  3 days ago
No Image

രാമക്ഷേത്ര തട്ടിപ്പില്‍ ചമ്പത് റായിക്കെതിരേ തെളിവുണ്ടായിട്ടും അനങ്ങാതെ എസ്.ഐ.ടി, സംരക്ഷിക്കാന്‍ നീക്കമെന്ന് ആരോപണം

National
  •  3 days ago
No Image

രാമക്ഷേത്ര ഭരണത്തിൽ ധൂര്‍ത്തും കെടുകാര്യസ്ഥതയും, കോടികൾ അനധികൃതമായി ചെലവിട്ടെന്നും ആരോപണം

National
  •  3 days ago
No Image

അയോധ്യ രാമക്ഷേത്ര തട്ടിപ്പ്: സംഘ്പരിവാർ ‌നേതാക്കളുടെ സ്വത്ത് സമ്പാദനം തിരിച്ചടിയാവും

National
  •  3 days ago
No Image

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; അഞ്ച് പേർ കാണാമറയത്തു തന്നെ

Kerala
  •  3 days ago