HOME
DETAILS

സി.പി.എമ്മുകാരന്റെ കൊല; ഒന്‍പതു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

  
backup
August 14, 2019 | 8:52 PM

murder-of-cpim-worker-nine-workers-gets-life-imprisonment-765611-2

 

 

 

 

സ്വന്തം ലേഖകന്‍


തലശ്ശേരി: സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ പാര്‍ട്ടിക്കാരായ ഒന്‍പതു പ്രതികള്‍ക്കു ജീവപര്യന്തം തടവും ഒരുലക്ഷം രൂപ വീതം പിഴയും. കൊളശ്ശേരി വടക്കുമ്പാട് പാറക്കെട്ട് സിന്ധു നിവാസില്‍ ഷിധിന്‍ (20) വധക്കേസിലാണു തലശ്ശേരി മൂന്നാം അഡീഷനല്‍ ജില്ലാസെഷന്‍സ് ജഡ്ജി പി.എന്‍ വിനോദ് ശിക്ഷ വിധിച്ചത്. കോടതി ശിക്ഷിച്ച മൂന്നു പ്രതികള്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസിലും ഉള്‍പ്പെട്ടവരാണ്.
കൊളശ്ശേരി കാവുംഭാഗത്തെ കുന്നിനേരി മീത്തല്‍ ബ്രിട്ടോ എന്ന വിപിന്‍ (32), കാവുംഭാഗത്തെ ചെറിയാണ്ടി വീട്ടില്‍ നിഖില്‍രാജ് (28), കൊളശ്ശേരി കളരിമുക്കിലെ കാര്‍ത്തികയില്‍ എം.ധീരജ് (26), കാവുംഭാഗം അങ്കണവാടിക്കു സമീപം കൃഷ്ണയില്‍ ദില്‍നേഷ് (27), കാവുംഭാഗം നിഹാല്‍ മന്‍സിലില്‍ പി.കെ നിഹാല്‍ (25), കാവുംഭാഗം ചെറിയാണ്ടി ഹൗസില്‍ ചെറിയാണ്ടി മിഥുന്‍ എന്ന മൊയ്തു (31), പെരുമുണ്ടേരി മുള്ളന്‍മാളിയില്‍ വൈശാഖത്തില്‍ ഷബിന്‍ (28), കാവുംഭാഗം ദേവി നിവാസില്‍ കെ. അമല്‍കുമാര്‍ (25), കാവുംഭാഗം കുന്നിനേരി മീത്തല്‍ വി.കെ സോജിത്ത് (25) എന്നിവരെയാണു കോടതി ശിക്ഷിച്ചത്. പ്രതികള്‍ പിഴ അടച്ചില്ലെങ്കില്‍ ആറുമാസം അധികതടവ് അനുഭവിക്കണം. പ്രതികളില്‍ നിന്നു ലഭിക്കുന്ന പിഴ ഷിധിന്റെ കുടുംബത്തിനു നല്‍കാനും കോടതി ഉത്തരവിട്ടു.
2013 ഒക്ടോബര്‍ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. പാറക്കെട്ടില്‍ സി.പി.എം അനുഭാവികളുടെ വീടും ബേക്കറിയും ആക്രമിക്കപ്പെട്ടിരുന്നു. പിന്നാലെ പാറക്കെട്ടില്‍ നിന്നുള്ള ചിലര്‍ പകരം ചോദിക്കാന്‍ രാത്രിയില്‍ തന്നെ സംഘടിച്ച് കൊളശ്ശേരിയിലെത്തി. കൊളശ്ശേരിയിലെ അയോധ്യ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപത്തെ വിപിന്‍ എന്ന ബ്രിട്ടോയുടെ വീടാക്രമിച്ചായിരുന്നു പ്രതികാരം തീര്‍ത്തത്. ഇതിനു ശേഷമാണ് അയോധ്യാ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപം വച്ച് ഷിധിനെ മര്‍ദിച്ച് അവശനാക്കിയത്. പൊലിസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷിധിന്‍ മരിച്ചു.
പൂര്‍വ വൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നാണു കോടതി കണ്ടെത്തിയിരുന്നത്. ബ്രിട്ടോ എന്ന വിപിനും മിഥുന്‍ എന്ന മൊയ്തുവും വി.കെ സോജിത്തുമാണു സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ ജയിലില്‍ കഴിയുന്നത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ ഡിസ്ട്രിക്ട് ഗവ.പ്ലീഡര്‍ വി.ജെ മാത്യു ഹാജരായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എച്ച്1ബി ആശങ്കയില്‍ ഇന്ത്യന്‍ ടെക്കികള്‍; അമേരിക്കന്‍ സ്വപ്‌നങ്ങൾ തകര്‍ത്ത് എഐ കാലത്തെ പിരിച്ചുവിടലുകള്‍

latest
  •  2 months ago
No Image

രണ്ട് പതിറ്റാണ്ടിന്റെ കണ്ണീരിന് കൊൽക്കത്തയിൽ അന്ത്യം! ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം മലയാളി താരത്തിന്റെ വിജയഗോൾ; മോഹൻ ബഗാനെ കരയിച്ച് ഈസ്റ്റ് ബംഗാളിന് കന്നി ഐഎസ്എൽ ഷീൽഡ്

Football
  •  2 months ago
No Image

കോഹ്‌ലി-എബിഡി സഖ്യം വീണു; ഐപിഎല്ലിൽ '​ഗുജറാത്ത്' സിംഹങ്ങളുടെ ചരിത്ര വേട്ട; റെക്കോർഡുകൾ തകർത്ത് ഗില്ലും സായിയും!

Cricket
  •  2 months ago
No Image

തൊഴിലാളികൾക്കായി യുഎഇയുടെ ഈദ് സമ്മാനം; രാജ്യവ്യാപകമായി 30 സ്ഥലങ്ങളിൽ വിപുലമായ ആഘോഷ പരിപാടികൾ

uae
  •  2 months ago
No Image

വിജയ്‌യുടെ ടിവികെ മന്ത്രിസഭയിൽ ചേരാൻ മുസ്‌ലിം ലീഗ്; എ.എം. ഷാജഹാൻ മന്ത്രിയാകും

National
  •  2 months ago
No Image

ഗുജറാത്തിൽ ബീഫ് കേസിൽ അറസ്റ്റിലായ 70കാരൻ കസ്റ്റഡിയിൽ മരിച്ചു; 'സ്വകാര്യഭാഗങ്ങളിൽ ചവിട്ടി, താടി വലിച്ചുകീറി'; പൊലിസിനെതിരെ മരണമൊഴി; വൻ പ്രതിഷേധം

crime
  •  2 months ago
No Image

യുഎഇയിൽ സ്കൂൾ ഫീസ് ഇനി മാസത്തവണകളായി അടയ്ക്കാം; രക്ഷിതാക്കൾക്ക് ആശ്വാസവുമായി ടാബിയും സെൻഡയും

uae
  •  2 months ago
No Image

23 പോയിന്റുണ്ടായിട്ടും ബെംഗളൂരു പുറത്ത്! ഒരേ സമയം 4 മത്സരങ്ങൾ; ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും വലിയ 'ത്രില്ലർ' രാത്രിയുടെ സാധ്യതകൾ ഇങ്ങനെ!

Football
  •  2 months ago
No Image

ബലിപെരുന്നാളിനോട് അനുബന്ധിച്ച് 836 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ദുബൈ ഭരണാധികാരി

uae
  •  2 months ago
No Image

മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ്; പെൺകുട്ടികളുടെ ചിത്രങ്ങൾ അയച്ച് വിലപേശൽ; സിന്ധുവിനെതിരെ നിർണായക സ്ക്രീൻഷോട്ടുകൾ പുറത്ത്, പ്രതി റിമാൻഡിൽ

crime
  •  2 months ago