വിജയത്തിലേക്ക് കുറുക്കുവഴികളില്ല
പരന്ന വായന ഓരോ വിദ്യാര്‍ഥിക്കും ഉണ്ടണ്ടായിരിക്കണം. കാരണം മനസിന്റെ വ്യായാമമാണ് വായന. വ്യായാമമില്ലാത്ത മനസ് എങ്ങനെ വളരും?വായനയിലൂടെ വളരാത്തവര്‍ മൃഗതുല്യരാണെന്നാണ് ഷേക്‌സ്പിയര്‍ പറഞ്ഞിട്ടുള്ളത്. ഓരോ പുസ്തകം വായിക്കുമ്പോഴും അതിനെക്കുറിച്ച് നോട്ടു കുറിച്ചുവെക്കണം. പ്രമുഖരായ വ്യക്തികള്‍ ഉപയോഗിച്ച വാക്യങ്ങള്‍ തന്നെ പകര്‍ത്തിവെക്കണം. പുതിയൊരു വാക്കു കേട്ടാല്‍ ആ വാക്കുമാത്രം പഠിച്ചാല്‍പോര. ആ വാചകമെങ്ങനെ കടന്നുവന്നു എന്നുകൂടി മനസിലാക്കണം. ഇംഗ്ലിഷായാലും മലയാളമായാലും. ഇംഗ്ലിഷായാല്‍ ആ വാചകം എങ്ങനെ ഉപയോഗിച്ചു എന്ന സ്‌ട്രെക്ച്ചര്‍ പഠിക്കണം.
പഠിച്ച പാഠങ്ങള്‍ കൂടെപഠിക്കുന്നവരോട് ചര്‍ച്ച ചെയ്യണം. ഗുരുമുഖത്തുനിന്ന് ഇരുപത്തിയഞ്ച് ശതമാനം അറിവേ ലഭിക്കുന്നുള്ളൂ. 25 ശതമാനം ഒരാള്‍ സ്വന്തം പ്രതിഭകൊണ്ടണ്ടു സ്വായത്തമാക്കേണ്ടണ്ടതാണ്. പകുതിയിലധികവും സമൂഹത്തില്‍ നിന്നാണ് ലഭിക്കുന്നത്. സഹപാഠികളില്‍ നിന്നും സ്‌നേഹിതന്‍മാരില്‍ നിന്നും കൊടുത്തും വാങ്ങിയും പഠിക്കണം.
മഹാന്‍മാരുടെ ജീവചരിത്രങ്ങള്‍ വായിക്കണം. ജീവിതത്തിലെ പ്രതിസന്ധികളെ അവരെങ്ങനെ നീന്തിക്കടന്നുവെന്ന് മനസിലാക്കണം. ഓരോഘട്ടത്തിലും അവരെന്തുചെയ്തു എന്നതിനെക്കുറിച്ച് ചിന്തിക്കണം. അതിനെ ഉള്‍ക്കൊള്ളണം. ലോകത്തിലെ പത്തു മഹാന്‍മാരുടെ ജീവിതത്തില്‍ നിന്ന് നമുക്ക് ലോകത്തെ മുഴുവന്‍ പഠിക്കാം എന്നാണ് പറയാറ്.
ചെറിയ ചെറിയ കാര്യങ്ങളെ പ്രാക്ടീസ് ചെയ്യണം. പഠിച്ചകാര്യങ്ങള്‍ ഓര്‍മിച്ചുകൊണ്ടേണ്ടയിരിക്കണം. പുസ്തകസ്ഥാപിതവിദ്യ പരഹസ്തഗതം ധനം എന്നുമുണ്ടണ്ട്. പുസ്തകത്തില്‍ സ്ഥാപിച്ച വിദ്യാഭ്യാസവും മറ്റുള്ളവരുടെ കൈയില്‍പോയ ധനവും ഒരിക്കലും തിരിച്ചുവരില്ല. ഇവ രണ്ടണ്ടും അവസരം വരുമ്പോള്‍ ഉപയോഗിക്കാനുമാവില്ല.
വിഷമമുള്ള പാഠ ഭാഗമോ സബ്ജക്‌ടോ വിഷമമാണെന്ന് പറഞ്ഞ് ഒരിക്കലും മാറ്റിവെക്കരുത്. അതിനെ ഉള്‍ക്കൊള്ളാനുള്ള കഠിന പരിശ്രമത്തിലേര്‍പ്പെടണം.
വിദ്യാര്‍ഥികള്‍ ഓരോ സമയവും പഠിക്കാനുള്ള താല്‍പര്യം വളര്‍ത്തി എടുത്തുകൊണ്ടേണ്ടയിരിക്കണം. മരണംവരെ പഠിച്ചുകൊണ്ടേണ്ടയിരിക്കണമെന്നാണ് പ്രവാചകന്‍ പറയുന്നത്. വിദ്യാഭ്യാസകാലം സ്‌കൂളില്‍ പോകുന്ന കാലം മാത്രമല്ല. ഈ വയസുകാലത്തും ഞാനൊക്കെ പഠിച്ചുകൊണ്ടേണ്ടയിരിക്കുകയാണ്. ഭരണകര്‍ത്താക്കളും കാര്യങ്ങള്‍ പഠിച്ചുകൊണ്ടേണ്ടയിരിക്കുന്നു. ഇല്ലെങ്കില്‍ അവര്‍ ഭരണകാര്യങ്ങളില്‍ പരാജയപ്പെടും.
ധര്‍മത്തിന്റെ തത്വം ഗുഹകളില്‍ ഒളിച്ചിരിക്കുന്നു എന്നാണ് മഹാഭാരതം പറയുന്നത്. ധര്‍മം എന്താണെന്ന് ഇത്രയും എഴുതിയിട്ടും എനിക്ക് വ്യാഖ്യാനിക്കാന്‍ കഴിയുന്നില്ലെന്ന് വ്യാസന്‍ മഹാഭാരതത്തില്‍ പറയുന്നു. അതുകൊണ്ടണ്ട് മഹാജനങ്ങള്‍ ഏതുവഴിയെ പോകുന്നുവോ ആ വഴിയെ നിങ്ങളും പിന്തുടരുക. എന്നാണദ്ദേഹത്തിന്റെ ഉപദേശം. വിജയത്തിലേക്കു കുറുക്കുവഴികളില്ല. കഠിന പ്രയത്‌നം മാത്രം. സ്ഥിരോത്സാഹം മാത്രം മതി കൈമുതലായി. ബാക്കി എല്ലാം പിന്നാലെ വരും. നന്മവരട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."