HOME
DETAILS
MAL
ടെസ്റ്റ് റാങ്കിങ്: കോഹ്‌ലി ഒന്നാം സ്ഥാനത്ത് തുടരുന്നു പൃഥ്വിക്കും പന്തിനും മുന്നേറ്റം
backup
October 15 2018 | 18:10 PM
മുംബൈ: ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനത്ത് തുടരുന്നു. കഴിഞ്ഞ ദിവസം സമാപിച്ച ഇന്ത്യ വിന്‍ഡീസ് ടെസ്റ്റ് പരമ്പരക്ക് ശേഷമാണ് പുതിയ റാങ്ക്‌ലിസ്റ്റ് പുറത്ത് വിട്ടത്. യുവതാരങ്ങളായ പൃഥ്വിഷാക്കും ഋഷഭ് പന്തിനും മികച്ചം മുന്നേറ്റം നടത്താനായി. 73-ാം റാങ്കുണ്ടായിരുന്നു പൃഥ്വി 60-ാം സ്ഥാനത്തെത്തി. 92-ാം സ്ഥാനത്തുണ്ടായിരുന്ന ഋഷഭ് പന്ത് 23 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 62-ാം സ്ഥാനത്തെത്തി. രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കായി പത്ത് വിക്കറ്റുകള്‍ സ്വന്തമാക്കിയ ഉമേഷ് യാദവ് 25-ാം സ്ഥാനത്തെത്തി. ഒരു ടെസ്റ്റില്‍ പത്ത് വിക്കറ്റ് നേടുന്ന മൂന്നാമത്തെ ബൗളറെന്ന നേട്ടവും കഴിഞ്ഞ മത്സരത്തില്‍ ഉമേഷ് സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."