HOME
DETAILS

പരിസ്ഥിതിയെന്ന പാഠം

  
backup
June 04 2017 | 23:06 PM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%a4%e0%b4%bf%e0%b4%af%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%aa%e0%b4%be%e0%b4%a0%e0%b4%82

ജലം മലിനമാകുന്നതെങ്ങനെ?

ജീവജാലങ്ങളുടെ ആരോഗ്യപ്രദമായ ജീവിതത്തിന് ശുദ്ധവായു അത്യാവശ്യമാണ്. പരിസ്ഥിതിയും പരിസരവും ഇങ്ങനെ വിഷമയമാകുമ്പോള്‍ അതില്‍ നിന്നൊരുരക്ഷ എല്ലാവരും ആഗ്രഹിക്കുന്നു. ഭൂമിയില്‍ ശുദ്ധജലത്തിന്റെ അളവ് കുറഞ്ഞുകൊണ്ടണ്ടിരിക്കുന്നു. ഭൂമിയുടെ നാലില്‍ മൂന്നുഭാഗവും വെള്ളമാണ്. ഇതിന്റെ 97ശതമാനവും സമുദ്രത്തിലും. രണ്ടണ്ടുശതമാനം മഞ്ഞുകട്ടകളും. ബാക്കിയുള്ള ഒരുശതമാനം മാത്രമാണ് ശുദ്ധജലം! എല്ലാ ജീവനും ശുദ്ധജലം വേണം. അതിനെല്ലാമുള്ളത് ഈ ഒരു ശതമാനവും! ജലമലിനീകരണത്തിനു കാരണമാകുന്നത് പല ഘടകങ്ങളാണ്. വ്യവസായശാലകളില്‍ നിന്ന് ജലാശയങ്ങളിലേക്ക് പുറത്തുവിടുന്ന ജൈവരാസമാലിന്യങ്ങള്‍, കാര്‍ഷികാവശിഷ്ടങ്ങള്‍, രാസവളങ്ങള്‍, കീടനാശിനികള്‍, ജലത്തില്‍ കലരുന്ന എണ്ണപ്പാട(എണ്ണടാങ്കറുകള്‍,എണ്ണപ്പാടങ്ങള്‍, എണ്ണക്കപ്പലുകള്‍) ജലത്തെ മലിനീകരിക്കുന്നതില്‍ പ്രധാനപങ്കുവഹിക്കുന്നുണ്ട. ജലസ്രോതസ്സുകളിലാണ് ഈ വസ്തുക്കള്‍ എത്തുന്നത്. നിരവധി അസുഖങ്ങള്‍ മലിനജലത്തിലൂടെ മനുഷ്യരിലേക്കും പകരുന്നു.
പരിസ്ഥിതിയെ തകര്‍ത്ത് അതിജീവനം തന്നെ ദുഷ്‌ക്കരമാക്കുന്ന അവസ്ഥയാണെങ്ങും. വീണ്ടണ്ടുവിചാരമില്ലാതെ നാം നമുക്കുതന്നെ കെണിയൊരുക്കുന്നു. ഈ പ്രവണത എന്നു തുടങ്ങിയതാണ്? എന്നാണിതിനൊരവസാനം? ഇനിയെങ്കിലും അവസാനിപ്പിച്ചുകൂടെ.? ഒന്നു മനസുവെക്കണമെന്നുമാത്രം! ഈ പരിസ്ഥിതി ദിനത്തില്‍നിന്നെങ്കിലും അതിന് തുടക്കമിടാം.

മണ്ണുതകര്‍ക്കും പ്ലാസ്റ്റിക്

മണ്ണില്ലാതെ ജീവിതമില്ല. ഭൂതലത്തിലെ ഫലഭൂയിഷ്ടമായ മണ്ണ്(മേല്‍മണ്ണ്) മൂലകങ്ങളുടെയും ധാതുക്കളുടെയും ജൈവപദാര്‍ഥങ്ങളുടെയും മിശ്രിതമാണ്. ഈ ഫലഭൂയിഷ്ഠതയെ നിമിഷങ്ങള്‍കൊണ്ടണ്ടു മരുഭൂമിയാക്കാന്‍ മണ്ണില്‍ വന്നുവീഴുന്ന രാസവസ്തുക്കള്‍ക്കു സാധിക്കുന്നു. ഇവ മണ്ണിലെ ജൈവിക പ്രവര്‍ത്തനങ്ങളെ പൂര്‍ണമായും ഇല്ലാതാക്കും. ബാക്ടീരിയകളും ഫംഗസുകളും മറ്റു സൂക്ഷ്മജീവികളും നശിച്ച് മണ്ണ് ഊഷരമാകുന്നു.
ചന്തയില്‍ നിന്ന് ഒരു ദിവസം എത്ര പ്ലാസ്റ്റിക് കവറുകളാണ് വീട്ടിലേക്കു കൊണ്ടണ്ടുവരുന്നത്! അപ്പോള്‍ തന്നെ വലിച്ചെറിയുന്നു. ഇവ മണ്ണിലെ നീര്‍വാര്‍ച്ചയെ തടയുന്നു. മണ്ണിന്റെ സ്വാഭാവികത തകര്‍ക്കുന്നു. കത്തിക്കുമ്പോള്‍ പുറത്തുവരുന്ന 'ഡയോക്‌സിന്‍ വാതകവും ആരോഗ്യത്തിന് ഹാനികരമാണ്. പ്ലാസ്റ്റിക്കില്‍ പൊതിയുന്ന ആഹാരവസ്തുക്കളിലും ഇവയുണ്ടണ്ട്. ചൂടുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ പ്ലാസ്റ്റിക് ബാഗുകളില്‍ നിറക്കുമ്പോള്‍ എപ്പോഴെങ്കിലും ഭവിഷ്യത്തുകള്‍ നമ്മള്‍ ഓര്‍ക്കാറുണ്ടേണ്ടാ..?


കൃഷിയിലൂടെ പ്ലാസ്റ്റിക് നിര്‍മാര്‍ജനം

മാലിന്യങ്ങള്‍ കത്തിച്ചുകളയുന്നതാണ് മറ്റൊരു രീതി. ആശുപത്രികളില്‍ ഇതാണ് കൂടുതലും ചെയ്യുന്നത്. ഇതില്‍ നിന്ന് വമിക്കുന്ന പുക ശ്വസിക്കുന്നത് ഹാനികരമാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വര്‍ധിച്ച്, അവ എന്തു ചെയ്യണമെന്ന് തലപുകയ്ക്കുമ്പോള്‍, ഇനി ഈ ഭീകരനെ വീട്ടിലേക്ക് കടത്തരുത് എന്ന തീരുമാനമെടുക്കാന്‍ നമ്മള്‍ മറന്നുപോകുന്നു. മീന്‍, പച്ചക്കറി, പലചരക്കുസാധനങ്ങള്‍, പഴങ്ങള്‍ തുടങ്ങിയവ വാങ്ങാന്‍ പുറപ്പെടുമ്പോള്‍ കൈവശം തുണിസഞ്ചിയോ, ചണസഞ്ചിയോ കരുതിക്കൂടേ? മീന്‍ വാങ്ങാന്‍ പാത്രവുമായി പോകുക. പ്ലാസ്റ്റിക് ബാഗുകള്‍ തലവേദനയെങ്കില്‍ ഒന്നുശ്രമിച്ചാല്‍, ആദായകരമായ ഒരുരീതി ആവിഷ്‌ക്കരിക്കാം.- പ്ലാസ്റ്റിക് ബാഗ് പച്ചക്കറി കൃഷി!


കമ്പോസ്റ്റ് വളമുണ്ടണ്ടാക്കൂ

വീട്ടില്‍നിന്നുള്ള ജൈവമാലിന്യങ്ങള്‍ കമ്പോസ്റ്റ് വളമാക്കുന്നത് നല്ലരീതിയാണ്. ഏകദേശം രണ്ടണ്ടുമീറ്റര്‍ ആഴമുള്ള കുഴിയില്‍ ചകിരി നിരത്തി 20-30 സെന്റീമീറ്റര്‍ കനത്തില്‍ ജൈവമാലിന്യങ്ങള്‍ ഇടുക. അല്‍പം ചാണകവെള്ളവും തളിക്കണം. മുകളില്‍ ജൈവവസ്തുക്കള്‍ ഇട്ട് ചാണകവെള്ളം തളിക്കണം. കുഴി മുക്കാല്‍ ഭാഗം നിറയുന്നതുവരെ ഇതുതന്നെ ചെയ്ത് മണ്ണിട്ടു മൂടണം. മൂന്നുമാസങ്ങള്‍ക്കുശേഷം കുഴി തുറക്കുമ്പോള്‍ കംപോസ്റ്റ് റെഡിയായിട്ടുണ്ടണ്ടാകും. ഇത് ശ്രമകരമായ ഒരു ജോലിയല്ലാത്തതിനാല്‍ ഏവര്‍ക്കും ചെയ്യാവുന്നതാണ്. ആവശ്യക്കാര്‍ക്ക് വില്‍ക്കുകയുമാകാം.


പരിഹാരങ്ങള്‍ അനവധി

പരിസ്ഥിതി സംരക്ഷണത്തിലൂടെ പരിസര ശുചീകരണത്തിന്റെ മറ്റൊരുസൂത്രമാണ് മോട്ടോര്‍ വാഹനങ്ങളില്‍ ഈയരഹിതമായ ഇന്ധനങ്ങള്‍ ഉപയോഗിക്കുകയെന്നത്. പഴയ എന്‍ജിനുകളുള്ള വാഹനങ്ങള്‍ ഒഴിവാക്കുക. ആവശ്യത്തിന് മാത്രം വാഹനങ്ങള്‍ വാങ്ങുക. പൊതുവാഹനങ്ങളില്‍ യാത്രചെയ്യുക എന്നിവയും സാധിക്കുമല്ലോ. ഒന്നോ രണ്ടേണ്ടാ പേര്‍ക്കുമാത്രമായി ഒരു കാര്‍ ഓടുമ്പോള്‍ പ്രവഹിക്കുന്ന പുകയുമായി താരതമ്യം ചെയ്യുമ്പോള്‍ അറുപതിലേറെയാളുകളുമായി ഓടുന്ന ബസുകള്‍ വഹിക്കുന്ന പുകഎത്ര ചെറുതാണ്! ട്രെയിന്‍, ശരീരത്തിനും മനസിനും ആനന്ദം തരുന്ന ഉന്ധനരഹിതമായ സൈക്കിള്‍ തുടങ്ങിയവയെല്ലാം ഈ പ്രശ്‌നത്തിനു പരിഹാരമാണ്. തണല്‍മരങ്ങള്‍ കൂടുതല്‍ കൂടുതല്‍ നട്ടുപിടിപ്പിക്കുന്നതും വായുശുദ്ധീകരിക്കാന്‍ പര്യാപ്തമാണ്.













Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  9 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  9 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  11 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago