HOME
DETAILS

3.22 കോടിയുടെ നിരോധിച്ച നോട്ടുകളുമായി അഞ്ചംഗ സംഘം പിടിയില്‍

  
backup
June 05 2017 | 00:06 AM

3-22-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d

പെരിന്തല്‍മണ്ണ: 3.22  കോടിയുടെ നിരോധിച്ച നോട്ടുകളുമായി അഞ്ചംഗ സംഘം പെരിന്തല്‍മണ്ണയില്‍ പിടിയിലായി. പണം കടത്താനുപയോഗിച്ചിരുന്ന ഡല്‍ഹി രജിസ്‌ട്രേഷനിലുള്ള കാറും ഒരു ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  നിരോധിച്ച 1000,500 നോട്ടുകളടങ്ങിയ 3,22,27,500 രൂപയാണ് പിടികൂടിയത്.   നോട്ടുകളുമായി അഞ്ചംഗ സംഘം  കോഴിക്കോട്ടു  നിന്ന് പാലക്കാട്ടേക്ക് കാറിലും ബൈക്കിലുമായി പോകുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.  ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികളെ പെരിന്തല്‍മണ്ണ തറയില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് പിടികൂടിയത്. നാദാപുരം ചാലപ്പുറം സ്വദേശി ഒതിയാത്ത് ഷംസുദ്ദീന്‍ (42) കൊളത്തൂര്‍ കുറുപ്പത്താല്‍ പൂവാലപ്പടി മുഹമ്മദ് ഇര്‍ഷാദ് (22)കുറുപ്പത്താല്‍ സ്വദേശി കുന്നിന്‍പുറത്ത് വീട്ടില്‍ മുഹമ്മദ് നജീബ്(42) കോഴിക്കോട് പുതിയങ്ങാടി ചന്ദ്രാലയം വീട്ടില്‍ റിജു(37) കോഴിക്കോട് പന്നിയങ്കര സ്വദേശി ഹാഷിം മഞ്ചിലി(32) എന്നിവരാണ് പിടിയിലായത്.
 പ്രതികള്‍ ഹവാല ഇടപാടുകള്‍ നടത്തുന്നവരാണോ എന്നതിനെകുറിച്ചും നിരോധിച്ച നോട്ടുകള്‍ കടത്തിയത്  എന്തിന് വേണ്ടിയാണെന്നും സൈബര്‍സെല്ലിന്റെയും മറ്റും സഹായത്തോടെ  കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലിസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റ അറിയിച്ചു . സംഘത്തിന് തമിഴ്‌നാട് , കര്‍ണ്ണാടക, എന്നീ സംസ്ഥാനങ്ങളിലുള്ള ബന്ധങ്ങളെ കുറിച്ച് പൊലിസ് അന്വേഷിച്ചു വരുന്നുണ്ട്.  അറസ്റ്റ് ചെയ്ത പ്രതികളെ പെരിന്തല്‍മണ്ണ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ ്‌കോടതിയില്‍ ഹാജരാക്കും.
ടൗണ്‍ ഷാഡോ ടീമിലെ എസ്.ഐ മാരായ  നരേന്ദ്രന്‍, കെ.സുരേന്ദ്രന്‍ എ.എസ്.ഐ സി.പി. മുരളി, പി.എന്‍ മോഹനകൃഷ്ണന്‍, എന്‍.ടി കൃഷ്ണകുമാര്‍, ദിനേഷ് കിഴക്കേക്കര, മോഹന്‍ദാസ് പി, എം. മനോജ്്, രത്‌നാകരന്‍ എന്നിവരടങ്ങിയ  സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.  




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  3 months ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  3 months ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  3 months ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  3 months ago
No Image

സഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു

Saudi-arabia
  •  3 months ago
No Image

വിവാദങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രി; വാര്‍ത്താ സമ്മേളനം നാളെ രാവിലെ 11 മണിക്ക്

Kerala
  •  3 months ago
No Image

ബൈറൂത്തിലേക്ക് പോകുന്നവർ പേജർ, വാക്കി ടോക്കി കൈവശം വയ്ക്കരുതെന്ന്

uae
  •  3 months ago
No Image

നിപ പരിശോധന ഫലം; 20 പേര്‍കൂടി നെഗറ്റീവ്, പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല, മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ ആറ് മുതൽ

uae
  •  3 months ago
No Image

തൃശ്ശൂര്‍ റെയില്‍വെ സ്റ്റേഷന്റെ സ്ഥലത്തെ കാനയില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം, അന്വേഷണം തുടങ്ങി പൊലിസ്

Kerala
  •  3 months ago