അഗ്നിരക്ഷാ സേനയില്‍ 100 വനിതകളെ നിയമിക്കുന്നു
കല്‍പ്പറ്റ: സ്ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനു അഗ്നിരക്ഷാസേനയില്‍ വനിതകളെ റിക്രൂട്ട് ചെയ്യുന്നു. ഇതിനായി 100 ഫയര്‍ വുമണ്‍ തസ്തിക സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവായി. അഗ്നി-രക്ഷാ സേവന വകുപ്പിലെ വനിതാ പ്രാതിനിധ്യം സംബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന് 2015ല്‍ സര്‍ക്കാരിനു നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വകുപ്പില്‍ നേരിട്ടു നിയമനം നടത്തുന്ന ജൂനിയര്‍ ഫയര്‍ ഫൈറ്റര്‍, സ്റ്റേഷന് ഓഫിസര്‍ തസ്തികകളില്‍ പത്തു ശതമാനം വനിതകള്‍ക്കു സംവരണം ചെയ്യേണ്ടതാണെന്നു ഫയര്‍ ആന്‍ഡ് റസ്ക്യൂ ഡയരക്ടര്‍ ജനറല്‍ ശുപാര്‍ശ ചെയ്തു.
ആദ്യഘട്ടത്തില്‍ 100 ഫയര്‍ വുമണ്‍ തസ്തിക സൃഷ്ടിച്ച് തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലാ ആസ്ഥാനങ്ങളില്‍ 15 വീതവും മറ്റു ജില്ലാ ആസ്ഥാനങ്ങളില്‍ അഞ്ചു വീതവും നിയമനം നടത്താമെന്നും നിര്‍ദേശിച്ചു. ഇതു കണക്കിലെടുത്താണ് സര്‍ക്കാര്‍ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."