മല ചവിട്ടുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് രേഷ്മ
പാപ്പിനിശ്ശേരി (കണ്ണൂര്‍): ശബരിമലക്കു പോകാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും എന്തുവിലകൊടുത്തും അയ്യപ്പ സന്നിധിയില്‍ ചെല്ലുമെന്നും രേഷ്മ നിശാന്ത്. സഹായത്തിനു ഭര്‍ത്താവും മകളും ഒപ്പമുണ്ടാകുമെന്നും 41 ദിവസത്തെ വ്രതമെടുത്ത് മത്സ്യ മാംസാദികള്‍ ഉള്‍പ്പെടെയുള്ളവ വെടിഞ്ഞാണ് തയാറെടുപ്പ് നടത്തുന്നതെന്നും രേഷ്മ പറഞ്ഞു. ശബരിമല ചവിട്ടുമെന്ന തീരുമാനം രേഷ്മ ഫേസ്ബുക്കിലിട്ടതോടെയാണ് ആയിരക്കണക്കിനാളുകള്‍ എതിര്‍ത്തും അനുകൂലിച്ചും രംഗത്തെത്തിയത്.
രേഷ്മയുടെ കൂടെ ശബരിമലയിലേക്ക് പോകാന്‍ സമീപത്തെ വേറെയും വനിതകളുണ്ടെന്നു പറയുന്നുണ്ടെങ്കിലും ആരും പരസ്യമായി രംഗത്തെത്തിയിട്ടില്ല. താമസിയാതെ അവരും രംഗത്ത് വരുമെന്നും രേഷ്മയുടെ ഭര്‍ത്താവ് നിശാന്ത് ബാബു പറഞ്ഞു.
മല ചവിട്ടുന്നതിനു നിശാന്ത് മാലയിട്ടില്ലെങ്കിലും ഭാര്യയുടെ സുരക്ഷക്കായി പോകാന്‍ സാധിക്കുന്നിടംവരെ താനും മകളും അനുഗമിക്കും. 41 ദിവസത്തെ വ്രതത്തിനു ശേഷം വൃശ്ചികമാസത്തിലാണു താന്‍ മല ചവിട്ടുന്നതെന്നും അദ്ദേഹം പറയുന്നു. അതിനിടെ ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്കു പ്രവേശിക്കാമെന്ന സുപ്രിംകോടതി വിധിയെ തുടര്‍ന്നു മല ചവിട്ടാനൊരുങ്ങിയ കണ്ണപുരം അയ്യാത്തെ രേഷ്മക്കെതിരേ സമൂഹ മാധ്യമങ്ങളില്‍ പോര്‍വിളി തുടരുകയാണ്. സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരേ ജില്ലാ പൊലിസ് മേധാവിക്ക് രേഷ്മ പരാതി നല്‍കിയിരിക്കുകയാണ്. സംഭവത്തില്‍ കേസെടുക്കാന്‍ കണ്ണപുരം പൊലിസിനു നിര്‍ദേശം നല്‍കിയതായി ഡിവൈ.എസ്.പി പി.പി സദാനന്ദന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."