കെ.എസ്.ആര്.ടി.സി: അപകടകരമായി സര്‍വിസ് നടത്തിയതില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടി
ചേര്‍ത്തല: രണ്ട് ടയറുകള്‍ ഇല്ലാതെ കെ.എസ്.ആര്.ടി.സി ബസ് സര്‍വിസ് നടത്തിയ സംഭവത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി.
ഇതേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ അജിത് കുമാര്‍, സ്റ്റേഷന് മാസ്റ്റര്‍ ഷാജി ലാലി എന്നിവരോടാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
ബസ് ഡ്രൈവര്‍ പി.എസ് ബൈജുവിനെ അന്നുതന്നെ സസ്പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ 12നാണ് ചേര്‍ത്തല ഡിപ്പോയില്‍നിന്ന് വൈറ്റില ഹബിലേക്ക് പുറപ്പെട്ട ബസ് രണ്ടു ടയറും ഇല്ലാതെ അപകടകരമായ രീതിയില്‍ സര്‍വിസ് നടത്തിയത് .അറ്റകുറ്റപണികള്‍ക്കായി ഗാരേജില്‍ കയറ്റിയിരുന്ന ബസിന്റെ പിന്നിലെ രണ്ട് ടയറുകള്‍ ഊരിമാറ്റിയ നിലയിലും ബോള്‍ട്ടുകള്‍ മുറുക്കാത്ത അവസ്ഥയിലുമായിരുന്നു. എന്നാല്‍ ഡ്രൈവര്‍ ഇത് ശ്രദ്ധിക്കാതെ പുലര്‍ച്ചെ ഇതേ ബസുമായി സര്‍വിസ് നടത്തുകയായിരുന്നു. ബസില്‍ 38 യാത്രക്കാരാണുണ്ടായിരുന്നത്. ചേര്‍ത്തലയില്‍നിന്ന് ബസ് നെട്ടൂര്‍ ഐ.എന്‍.ടി.യു.സി ജങ്ക്ഷനില്‍ നിര്‍ത്തിയപ്പോഴാണ് സ്റ്റോപ്പിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ ടയര്‍ ഇല്ലാത്തത് ശ്രദ്ധിക്കുന്നത്.
തുടര്‍ന്ന് ഡ്രൈവറെ വിളിച്ചുപറഞ്ഞ് യാത്ര നിര്‍ത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."