മദ്യപിച്ച് വാഹനമോടിച്ച് മതില്‍ തകര്‍ത്തു; ബി.ജെ.പി എം.പി രൂപ ഗാംഗുലിയുടെ മകന്‍ അറസ്റ്റില്‍
കൊല്‍ക്കത്ത: ബി.ജെ.പിയുടെ ബംഗാളിലെ എം.പിയും അഭിനേത്രിയുമായ രൂപ ഗാംഗുലിയുടെ മകനെ മദ്യപിച്ച് വാഹനമോടിച്ച് അപകടം വരുത്തിയതിന് പൊലിസ് അറസ്റ്റ് ചെയ്തു. എം.പിയുടെ മകന്‍ ആകാശ് മുഖോപാധ്യയെയാണ് അറസ്റ്റ് ചെയ്തത്. എം.പിയുടെ വീടിന് സമീപമുള്ള റോയല്‍ കൊല്‍ക്കത്ത് ഗോള്‍ഫ് ക്ലബിന്റെ ചുറ്റുമതിലാണ് അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചു തകര്‍ത്തത്.
നിരവധി പേര്‍ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് പൊലിസ് പറഞ്ഞു. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. മദ്യപിച്ച് അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനാണ് പൊലിസ് കേസെടുത്തത്. ആകാശിനെ ചെറിയ പരുക്കുകളുണ്ട്. അതേസമയം ആദ്യഘട്ടത്തില്‍ സംഭവത്തെ മാധ്യമങ്ങളുടെ രാഷ്ട്രീയ അസംബന്ധമെന്ന് പറഞ്ഞ് നിരാകരിക്കാന്‍ ശ്രമിച്ച എം.പി പിന്നീട് മകന്റെ കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്ന് ട്വീറ്റ് ചെയ്തു.
തനിക്ക് മകനോട് സ്‌നേഹമുണ്ട് അവനെ ശ്രദ്ധിക്കും എന്നാലും കേസില്‍ ഒരുവിധ ഇടപെടലും നടത്തില്ലെന്നും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."