ദുരിതാശ്വാസ ക്യാംപില്‍ സി.പി.എം പ്രാദേശിക നേതാവിന്റ പണപ്പിരിവ്
ആലപ്പുഴ: ചേര്‍ത്തല ദുരിതാശ്വാസ ക്യാംപില്‍ സി.പി.എം പ്രാദേശിക നേതാവിന്റെ പണപ്പിരിവ്. ഓമനക്കുട്ടനാണ് ക്യാപില്‍ പിരിവുമായി എത്തിയത്. ദുരിതാശ്വാസക്യാംപില്‍ പുറത്തുനിന്നുള്ളവരുടെ ഇടപെടല്‍ വേണ്ടെന്നും എല്ലാം ക്യാംപുകളുടേയും നടത്തിപ്പ് പൂര്‍ണമായും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ചുമതലയിലാവണമെന്നും നേരത്തെ മുഖ്യമന്ത്രി വ്യക്തമാക്കി നിര്‍ദേശിച്ചിരുന്നു. ഇപ്പോള്‍ പണപ്പിരിവ് നടത്തിയ ദുരിതാശ്വാസ ക്യാംപിന്റ കഴിഞ്ഞ വര്‍ഷത്തെ സംഘാടകന്‍ ഓമനക്കുട്ടനായിരുന്നു. അന്നും ഇയാള്‍ പണപ്പിരിവ് നടത്തിയെന്നാണ് വിവരം. ഇക്കുറി വില്ലേജ് ഓഫീസറായിരുന്നു ക്യാംപിന്റെ ചുമതലക്കാരനെങ്കിലും ഓമനക്കുട്ടന്‍ സ്വന്തം നിലയില്‍ ക്യാംപിലെ അംഗങ്ങളില്‍ നിന്നും പണം പിരിച്ചെടുക്കുകയായിരുന്നു.
കഴിഞ്ഞ തവണയും ഇത്തരത്തിലുള്ള പണപ്പിരിവ് നടത്തിയതിന്റെ പേരില്‍ വിവാദം ഉണ്ടായതിനെ തുടര്‍ന്ന് ഇത്തരം നടപടികള്‍ ക്യാംപില്‍ ഉണ്ടാവരുതെന്ന് മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശം നിലനില്‍ക്കെയാണ് പ്രാദേശിക നേതാവിന്റെ ക്യാംപിലെ പിരിവ്. ഇത് അനുവദിക്കാനാവില്ലെന്നും ഇതിനെതിരെ നടപടിയെടുക്കുമെന്നും തഹസില്‍ദാര്‍ അറിയിച്ചു. കുറ്റം തെളിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് സി.പി.എം ജില്ലാ നേതൃത്വവും അറിയിച്ചു.
എന്നാല്‍ കുറുപ്പന്‍കുളങ്ങര ലോക്കല്‍ ഏരിയാ കമ്മിറ്റി അംഗമായ ഇദ്ദേഹം പിരിവ് നടത്തിയെന്ന് സമ്മതിച്ചിട്ടുണ്ട്. ഉദ്യേഗസ്ഥര്‍ പണം നല്‍കാത്തതിനാലാണ് പിരിവെന്നും ക്യാംപിലെ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെന്നും ഓമനക്കുട്ടന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."