'20 കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാന്‍ സ്ഥലം നല്‍കാം'; നാസര്‍ മാനുവിന്റെ വീഡിയോ ഏറ്റെടുത്ത് സമൂഹ മാധ്യങ്ങള്‍
കുറുവ (മലപ്പുറം): മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടുവയ്ക്കാന്‍ സ്ഥലം നല്‍കാമെന്ന് പാങ്ങ് സ്വദേശിയും കരിപ്പോള്‍ താജ് മാര്‍ബിള്‍സ് ഉടമയുമായ കണക്കയില്‍ നാസര്‍ എന്ന മാനുപ്പ. കുറ്റിപ്പുറം, പാണ്ടിക്കാട് ഭാഗങ്ങളില്‍ 20 വീടുകള്‍ വയ്ക്കാനുള്ള സ്ഥലം നല്‍കാമെന്നും വീട് വെച്ച് കൊടുക്കാന്‍ തയാറായ സന്നദ്ധസംഘടനകള്‍ തന്നെ സമീപിക്കണമെന്നും നാസര്‍ ഫെയ്സ്ബുക്ക് ലൈവിലൂടെ അറിയിക്കുകയായിരുന്നു. വീഡിയോയ്ക്കൊപ്പം ഫോണ്‍ നമ്പറും നാസര്‍ പങ്കുവെച്ചിട്ടുണ്ട്.
സമ്പന്നരായവര്‍ മനസ്സ് വെച്ചാല്‍ നിരവധി കുടുംബങ്ങള്‍ രക്ഷപ്പെടുമെന്നും ജാതിയും രാഷ്ട്രീയവും നോക്കാതെ നമുക്ക് ഒരുമിച്ച് നിന്ന് പ്രശ്നം നേരിടാമെന്നും നാസര്‍ പറഞ്ഞു. നാസറിന്റെ നിലപാടിനെ അഭിനന്ദിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്. പത്ത് വര്‍ഷമായി കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിരവധി കുടുംബങ്ങള്‍ക്ക് തലചായ്ക്കാന്‍ സ്ഥലം നല്‍കിയ നാസര്‍ പാങ്ങില്‍ ഹൈന്ദവ സഹോദരങ്ങള്‍ക്ക് സൗജന്യമായി ശ്മശാന ഭൂമി നല്‍കുകയും ചെയ്തിട്ടുണ്ട്.
കൊട്ടിഘോഷിക്കാത്ത ഈ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നാസര്‍ മാനുവിനെ തേടി നിരവധി ആദരങ്ങള്‍ എത്തിയിട്ടുണ്ട്. പാങ്ങ് പടിഞ്ഞാറ്റുംമുറിയിലെ കണക്കയില്‍ മൊയ്തീന്‍ ഹാജി- ഫാത്തിമ ദമ്പതികളുടെ മകനാണ് നാസര്‍. പാങ്ങ് പ്രദേശത്ത് സൗജന്യമായി ഒരു ആംബുലന്‍സ് സര്‍വ്വീസും ഇദ്ദേഹം നടത്തുന്നുണ്ട്. നിലമ്പൂരിലെ കവളപ്പാറയിലെ വീടുകള്‍ നഷ്ട്ടപ്പെട്ടവര്‍ക്ക് നാസറിന്റെ മാതാപിതാക്കളുടെ ഉടമസ്ഥതയിലുള്ള പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജിന് സമീപമുള്ള ഒരു ഏക്കര്‍ ഭൂമി നല്‍കാനും സന്നദ്ധത അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."