HOME
DETAILS
MAL
പ്രളയ ക്യാംപിലെ പിരിവുകാരനെതിരെ പാര്‍ട്ടിയുടെ നടപടി
backup
August 16 2019 | 11:08 AM
ആലപ്പുഴ: ചേര്‍ത്തലയിലെ ദുരിതാശ്വാസ ക്യാംപിലെ പണപ്പിരിവ് നടത്തിയ സി.പി.എം പാര്‍ട്ടി നേതാവിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. സി.പി.എം പ്രാദേശിക നേതാവ് ഓമനക്കുട്ടനാണ് ക്യാപില്‍ പിരിവുമായി എത്തിയിരുന്നത്.
കഴിഞ്ഞ തവണയും ഇത്തരത്തിലുള്ള പണപ്പിരിവ് നടത്തിയതിന്റെ പേരില്‍ വിവാദം ഉണ്ടായതിനെ തുടര്‍ന്ന് ഇത്തരം നടപടികള്‍ ക്യാംപില്‍ ഉണ്ടാവരുതെന്ന് മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശം നിലനില്‍ക്കെയാണ് പ്രാദേശിക നേതാവിന്റെ ക്യാംപിലെ പിരിവ്. കുറ്റം തെളിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് സി.പി.എം ജില്ലാ നേതൃത്വവും അറിയിച്ചിരുന്നത്.
ഇദ്ദേഹം പിരിവ് നടത്തിയെന്ന് സമ്മതിക്കുകയും ഉദ്യേഗസ്ഥര്‍ പണം നല്‍കാത്തതിനാലാണ് പിരിവ് നടത്തിയതെന്നും ക്യാംപിലെ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെന്നും ഓമനക്കുട്ടന് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."