മുഖച്ഛായ മാറാനൊരുങ്ങി കാഞ്ഞങ്ങാട്
കാഞ്ഞങ്ങാട്: കോട്ടച്ചേരിയിലെ നിലവിലെ മത്സ്യ മാര്‍ക്കറ്റിന്റെ മുകളില്‍ പുതിയൊരു കോണ്‍ഫറന്‍സ് ഹാള്‍ പണിയാനും ആധുനിക സൗകര്യങ്ങളോടെ കയറ്റിറക്കു സൗകര്യമുള്ള പുതിയൊരു മത്സ്യ മാര്‍ക്കറ്റിന് സ്ഥലം കണ്ടെത്താനും എട്ടരക്കോടി രൂപ അനുവദിച്ച് കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി.
ഒരു കോടി രൂപ ചിലവിലാണ് കോണ്‍ഫറന്‍സ് ഹാള്‍ പണിയുക. ബാക്കി തുക പുതിയ മത്സ്യ മാര്‍ക്കറ്റിനുള്ള സ്ഥലം കണ്ടെത്താനുമാണ്.
കാഞ്ഞങ്ങാട് റെയില്‍വേ മേല്‍പ്പാല നിര്‍മാണം പൂര്‍ത്തിയാവുകയും കെ.എസ്.ടി.പിയുടെ പാത നവീകരണം ഈ മാസം അവസാനത്തോടെ പൂര്‍ണമാവുകയും ചെയ്യുന്നതോടെ കാഞ്ഞങ്ങാട് നഗരത്തിന്റെ മുഖച്ഛായ തന്നെ മാറും. അതിനുസൃതമായ മറ്റു പദ്ധതികളും ആവശ്യമാണെന്ന നഗരസഭാ ചെയര്‍മാന്റെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ മത്സ്യ മാര്‍ക്കറ്റിന് സര്‍ക്കാര്‍ പണം അനുവദിച്ചിട്ടുള്ളത്. വടക്കന്‍ കേരളത്തിലെ പ്രമുഖമായ ഒരു മത്സ്യ കയറ്റുമതി കേന്ദ്രമായി അറിയപ്പെടുന്ന കാഞ്ഞങ്ങാടിന് ആധുനിക സൗകര്യങ്ങളോടെയുള്ള ഒരു മത്സ്യ കയറ്റിറക്കുമതി മാര്‍ക്കറ്റിന്റെ ആവശ്യകത സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതാണ് ഈ ഫണ്ട് അനുവദിക്കാന്‍ കാരണമെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."