കനത്ത മഴയില്‍ അപ്രോച്ച് റോഡ് തകര്‍ന്നു
കൊടുങ്ങല്ലൂര്‍: എറിയാട് പേബസാറില്‍ കനത്ത മഴയില്‍ പാലത്തിന്റെ അപ്രോച്ച് റോഡ് തകര്‍ന്നു. പേബസാര്‍ ബീച്ച് റോഡില്‍ അയ്യപ്പന്‍ പാലത്തിന്റെ അപ്രോച്ച് റോഡാണ് തകര്‍ന്നത്. പാലത്തിന്റെ കിഴക്കു ഭാഗത്തുള്ള റോഡിന്റെ ഒരു ഭാഗം പൂര്‍ണമായും ഇടിഞ്ഞു.
ടാറിങ് ഉള്‍പ്പടെയുള്ള റോഡും പാലത്തിന്റെ കരിങ്കല്‍ത്തറയുടെ ഒരു ഭാഗവുമാണ് തകര്‍ന്നത്.
രാവിലെ ആറരയോടെയായിരുന്നു സംഭവം. കനത്ത മഴയായതിനാലും വാഹനങ്ങള്‍ കടന്നു പോകുന്ന സമയമല്ലാതിരുന്നതിനാലും വന്‍ അപകടം ഒഴിവായി.
തീരമേഖലയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാന മാര്‍ഗമായ അയ്യപ്പന്‍ പാലംപതിനൊന്ന് വര്‍ഷം മുമ്പാണ് നിര്‍മിച്ചത്.
നടപ്പാലം പൊളിച്ച് പുതിയ പാലം നിര്‍മിച്ചത് തീരദേശവാസികള്‍ക്ക് ഉപകാരപ്രദമായിരുന്നു.
തകര്‍ന്ന അപ്രോച്ച് റോഡ് അടിയന്തിരമായി പുനര്‍നിര്‍മിക്കണവെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."