HOME
DETAILS
MAL
മൂക്കുപൊത്തി ആലക്കോട്
backup
October 16 2018 | 02:10 AM
ആലക്കോട്: നാടെങ്ങും പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും ആലക്കോട് ടൗണില്‍ പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടുന്നു. ആലക്കോട് ടൗണിലെ രജിസ്ട്രാര്‍ ഓഫിസിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉയര്‍ത്തുന്ന തരത്തില്‍ മാലിന്യം കൂട്ടിയിട്ടത്.
ടൗണിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇവിടെ കൊണ്ടുവന്നു തള്ളുകയാണു ചെയ്യുന്നത്.
അതേസമയം ഗുരുതര ആരോഗ്യ പ്രശ്നങ്ങളും പകര്‍ച്ചവ്യാധികളും പരത്തുന്ന വിധത്തിലുള്ള പ്ലാസ്റ്റിക് മാലിന്യ നിക്ഷേപം തടയുന്നതിനോ ഇവ നീക്കംചെയ്യുന്നതിനോ അധികൃതര്‍ യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."