ഏകസിവില്‍ കോഡ്: സംയുക്ത ജമാഅത്ത് ക്യാംപയിന്‍ ഇന്ന്
കാഞ്ഞങ്ങാട്: സംയുക്ത മുസ്‌ലിം ജമാഅത്ത് കമ്മിറ്റി നേതൃത്വത്തില്‍ നടക്കുന്ന ഏകസിവില്‍കോഡ്, ലഹരി വസ്തുക്കള്‍, ഭീകരവാദം, ഭരണകൂട ഭീകരത തുടങ്ങിയവ സംബന്ധിച്ചുള്ള ക്യാംപയിന്‍ ഇന്നുച്ചക്ക് രണ്ടിന് ഹൊസ്ദുര്‍ഗ് നഗരസഭാ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രഗത്ഭ വാഗ്മിയും, മുന്‍ രാജ്യസഭാ, നിയമസഭാ അംഗവുമായ എം.പി അബ്ദു സമദ് സമദാനി ചടങ്ങ് ഉദ്ഘാടനം ചെയ്യും. സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി ചടങ്ങില്‍ അധ്യക്ഷനാകും. ഹനീഫ് ഹുദവി മുഖ്യ പ്രഭാഷണം നടത്തും. രാജ്യത്ത് നിലനില്‍ക്കുന്ന ബഹുസ്വരതയേയും, വൈവിധ്യങ്ങളേയും നിഷ്‌കാസനം ചെയ്യാനുള്ള നിഗൂഢ ലക്ഷ്യത്തിന്റെ ഭാഗമാണ് ഏകസിവില്‍കോഡിന്റെ പിന്നിലുള്ളത്.
മന്ത്രിമാരും പാര്‍ലമെന്റ് അംഗങ്ങളും ഉള്‍പ്പെടെ വിവിധ സമൂഹങ്ങള്‍ക്കെതിരെ വിദ്വേഷംവമിക്കുന്ന പ്രസ്താവനകളുമായി രംഗത്തിറങ്ങുന്നത് നീതീകരിക്കാനാവില്ല.
ബാല കൗമാരങ്ങളെ ലഹരി വസ്തുക്കള്‍ അഗാധമായി സ്വാധീനിച്ച് കൊണ്ടിരിക്കുന്നു. മരുന്നെന്നും, വസ്ത്രമെന്നും തെറ്റിദ്ധരിപ്പിച്ച് തൊഴില്‍ തേടി വിദേശത്തേക്ക് പോകുന്ന നിരപരാധികളായ യുവാക്കളുടെ കയ്യില്‍ പോലും ലഹരിവസ്തുക്കള്‍ കൊടുത്തയക്കുന്നു. പുറമെ ഭരണകൂട ഭീകരതകളും വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് സംയുക്ത ജമാഅത്ത് നേതൃത്വത്തില്‍ കൗമാരങ്ങള്‍ മുതല്‍ പ്രായഭേദമന്യേ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സംയുക്ത ജമാഅത്ത് പരിധിയിലെ അംഗ മഹല്ലുകള്‍ കേന്ദ്രീകരിച്ച് ഈ മാസം ക്യാംപയിന്‍ നടത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ മെട്രോ മുഹമ്മദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, എം.മൊയ്തു മൗലവി, മുബാറക് ഹസൈനാര്‍ ഹാജി, ബഷീര്‍ ആറങ്ങാടി, കെ.യു ദാവൂദ് ഹാജി, ജാതിയില്‍ ഹസൈനാര്‍, ശരീഫ് എന്‍ജിനീയര്‍, വണ്‍ഫോര്‍ അബ്ദുല്‍ റഹിമാന്‍, പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."