അരീക്കോട്ടെ മത്സ്യമാര്‍ക്കറ്റ് നാട്ടുകാരുടെ നേതൃത്വത്തില്‍ ഉദ്ഘാടനം ചെയ്തു
വാര്‍ഡ് അംഗത്തെ ക്ഷണിക്കാത്തതിനെ തുടര്‍ന്ന് പ്രതീകാത്മക ഉദ്ഘാടനം നടത്തി
അരീക്കോട്: വാര്‍ഡ് അംഗത്തിനെ ക്ഷണിക്കാതെ മത്സ്യമാര്‍ക്കറ്റ് ഉദ്ഘാടനം പ്രഖ്യാപിച്ചതോടെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുന്‍പ് അരീക്കോട് പഞ്ചായത്ത് ടൗണ്‍ മത്സ്യമാര്‍ക്കറ്റ് നാട്ടുകാരുടെ നേതൃത്വത്തില്‍ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ അംഗം നിഷ കാവുങ്ങലിനെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രതികാത്മക ഉദ്ഘാടനം ചെയ്തത്.
ഇന്ന് വൈകിട്ട് നാലിന് പി.കെ ബഷീര്‍ എം.എല്‍.എ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയുമെന്നായിരുന്നു പഞ്ചായത്തിന്റെ പ്രഖ്യാപനം. എന്നാല്‍ വാര്‍ഡ് അംഗമായ നിഷയെ അറിയിക്കാതെയാണ് ചടങ്ങ് നിശ്ചയിച്ചത്.
പ്രചാരണബോര്‍ഡിലും ശിലാഫലകത്തിലും നിഷയുടെ പേര് വെച്ചിരുന്നില്ല. ഇതിനെതിരെ പ്രതിഷേധം അറിയിച്ചെങ്കിലും ഭരണസമിതി കേട്ടഭാവം നടിച്ചില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്നാണ് നാട്ടുകാര്‍ സംഘടിച്ച് വാര്‍ഡ് അംഗം നിഷയെ കൊണ്ടുതന്നെ ഉദ്ഘാടനം ചെയ്യിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."