ഓപ്പറേഷന് ക്ലീന്‍ പ്ലാസ്റ്റിക്: നിരോധിത പ്ലാസ്റ്റിക് കവറുകള്‍ പിടിച്ചെടുത്ത് പിഴയിട്ടു
പരപ്പനങ്ങാടി: ഓപ്പറേഷന് ക്ലീന്‍ പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി മുനിസിപ്പാലിറ്റിയിലെ വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് നിരോധിത പ്ലാസ്റ്റിക് കവറുകള്‍ പിടിച്ചെടുത്തു.
പ്രകൃതിക്കും ജീവനും ഹാനികരമായ 50 കിലോയിലേറെ കവറുകളാണ് വിവിധ സ്ഥാപനങ്ങളില്‍ നിന്ന് പിടിച്ചെടുത്തത്. മുനിസിപ്പല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. സന്തോഷ്, ജെ.എച്ച്.ഐ മാരായ പി.പി ഷമീര്‍, ബിന്ദു, എന്‍. ഉഷാകുമാരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഇവ സൂക്ഷിച്ച കടയുടമകള്‍ക്ക് പിഴയും ചുമത്തി. പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം പേപ്പര്‍ ബാഗുകളും തുണിസഞ്ചികളും ഉപയോഗിക്കാനും നിര്‍ദേശം നല്കി. ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പാചകപ്പുര വൃത്തിഹീനമായി കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കും പിഴയിട്ടു.
ഭക്ഷണ പാര്‍സലുകള്‍ക്ക് പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം അലുമിനിയം ഡിസ്പോസല്‍ കണ്ടെയ്നര്‍, അലുമിനിയം ഫോയില്‍ പേപ്പറുകള്‍ എന്നിവ ഉപയോഗിക്കാനും നിര്‍ദേശിച്ചു. വരും ദിവസങ്ങളിലും പരിശോധനയുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."