തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി നവംബറില്‍ അവസാനിക്കും; കാലാവധി നീട്ടാന്‍ സമ്മര്‍ദവുമായി പദ്മകുമാര്‍
കൊല്ലം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ഭരണകാലാവധി നവംബറില്‍ അവസാനിക്കാനിരിക്കെ, ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ പ്രസിഡന്റ് എ. പദ്മകുമാര്‍ പ്രസിഡന്റ് കാലാവധി നീട്ടാന്‍ സമ്മര്‍ദം തുടങ്ങി.
പത്തനംതിട്ട ജില്ലയില്‍ പിണറായിയുടെ വിശ്വസ്തനായിരുന്ന പദ്മകുമാറിനെ തല്‍സ്ഥാനത്തു നിന്നും നീക്കാന്‍വരെ ആലോചനയുïായിരുന്നെങ്കിലും കാലാവധിവരെ തുടരാന്‍ സര്‍ക്കാര്‍ അനുവദിക്കുകയായിരുന്നു. പാര്‍ട്ടിയില്‍നിന്ന് വലിയതോതില്‍ എതിര്‍പ്പ് നേരിടുന്ന പദ്മകുമാറിന് പ്രസിഡന്റ് പദവിയില്‍ ഒരവസരം കൂടി ലഭിച്ചില്ലെങ്കില്‍ രാഷ്ട്രീയ ഭാവിയും അനിശ്ചിതത്വത്തിലാകും. ഇത് മുന്നില്‍കïാണ് പദ്മകുമറിന്റെ നീക്കം. ഇതിന് എന്‍.എസ്.എസിന്റെ പിന്തുണയുമുï്. എന്നാല്‍ എന്‍.എസ്.എസ് നേതൃത്വവുമായി സ്വരച്ചേര്‍ച്ചയില്ലാത്ത മുഖ്യമന്ത്രി, പദ്മകുമാറിന് ഒരവസരം കൂടി നല്‍കാന്‍ സാധ്യതയില്ല. എന്നാല്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം. രാജഗോപാലന്‍ നായരെ പദ്മകുമാറിന്റെ പിന്‍ഗാമിയാക്കണമെന്ന ചര്‍ച്ചയും നടക്കുന്നുï്.
ഇതിനിടെ,പുതിയ പ്രസിഡന്റ് ദലിത്-പിന്നാക്ക വിഭാഗങ്ങളില്‍ നിന്നായിരിക്കണമെന്ന വാദവും ചില കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നിട്ടുï്. ഡോ. എന്‍. ബാബുവിന് ശേഷം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്നാക്ക വിഭാഗത്തില്‍ നിന്നും ആരെയും നിയമിച്ചിട്ടില്ലെന്ന വാദം ഉയര്‍ത്തിയാണ് ഇത് ചര്‍ച്ചചെയ്യപ്പെടുന്നത്.
മൂന്നുവര്‍ഷ കാലാവധി ഉïായിരുന്ന ബോര്‍ഡ് 2017 നവംബറിലാണ് സര്‍ക്കാര്‍ രïുവര്‍ഷമാക്കി നിജപ്പെടുത്തിയത്. മുന്‍ കോന്നി എം.എല്‍.എയും സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എ. പദ്മകുമാറിനെ പ്രസിഡന്റായും സി.പി.ഐ നേതാവ് കെ.പി ശങ്കരദാസ് അംഗവുമായിട്ടായിരുന്നു ഭരണസമിതി നിലവില്‍ വന്നത്.എന്നാല്‍ പ്രസിഡന്റായ ശേഷം ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ഉള്‍പ്പെടെ പദ്മകുമാര്‍ പല തവണ ഇടഞ്ഞത് സര്‍ക്കാരിനെയും ഇടതുമുന്നണിയെയും പ്രതിസന്ധിയിലാക്കിയിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ, ആറു നിയമസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പും സര്‍ക്കാരിന് വെല്ലുവിളിയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പ്രധാനകാരണങ്ങളിലൊന്ന് ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാടാണെന്ന വിമര്‍ശനം സി.പി.എമ്മില്‍പ്പോലും ശക്തമായിരിക്കെയാണ്,പദ്മകുമാറിനെ തള്ളണോ കൊള്ളണോയെന്ന് ഇടതുമുന്നണിക്കും സര്‍ക്കാരിനും തീരുമാനിക്കേïി വരിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."