HOME
DETAILS

മെഡിസെപ് പദ്ധതി അനിശ്ചിതത്വത്തില്‍; റിലയന്‍സിനെ ഒഴിവാക്കിയേക്കും

  
backup
August 16 2019 | 19:08 PM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%b8%e0%b5%86%e0%b4%aa%e0%b5%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%85%e0%b4%a8%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%a4

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി റിലയന്‍സ് ഇന്‍ഷുറന്‍സിനെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ തുടങ്ങാനിരുന്ന മെഡിസെപ് പദ്ധതി അനിശ്ചിതത്വത്തില്‍. കടക്കെണിയിലായ കമ്പനിയുടെ പേരില്‍ ഉയര്‍ന്ന ചില ആരോപണങ്ങളും ആശങ്കകളും പദ്ധതിയില്‍നിന്നും റിലയന്‍സിനെ മാറ്റി മറ്റൊരു കമ്പനിയെ തിരഞ്ഞെടുക്കുന്നത് ആലോചിക്കുന്നതിലേക്ക് സര്‍ക്കാരിനെ എത്തിച്ചിട്ടുï്.
ആദ്യം ജൂണിലും പിന്നീട് ജൂലൈയിലും ഓഗസ്റ്റിലേക്കും മെഡിസെപ് പദ്ധതി ആരംഭിക്കുന്നത് മാറ്റിയിരുന്നു. തുടങ്ങിയതായി പ്രഖ്യാപിച്ചെങ്കിലും പ്രധാന ആശുപത്രികളൊന്നും പദ്ധതിയുമായി സഹകരിക്കാന്‍ തയാറായില്ല. ആശുപത്രികളെ മൂന്നായി തിരിച്ചു പദ്ധതിയില്‍ ഉള്‍പ്പെടുത്തേï ചുമതല റിലയന്‍സിനായിരുന്നു. അവയവമാറ്റത്തിനുള്ള സൗകര്യം എല്ലാ ജില്ലകളിലുമില്ലാത്തതിനാല്‍ ക്ലസ്റ്ററുകളായി തിരിച്ച് ആശുപത്രികളുടെ പട്ടിക തയാറാക്കാനായിരുന്നു നിര്‍ദേശം. ഇതിനു കഴിയാതെ വന്ന സാഹചര്യത്തില്‍ റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സിനു നല്‍കിയ ടെന്‍ഡര്‍ റദ്ദാക്കാനാണ് ധനവകുപ്പിന്റെ ഇപ്പോഴത്തെ നീക്കം.
വീïും ടെന്‍ഡര്‍ വിളിച്ചു കൂടുതല്‍ ആശുപത്രികളെ ഉള്‍പ്പെടുത്തി മെഡിസെപ് നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ മെഡിസെപ്പിനായി റിലയന്‍സുമായി ഔദ്യോഗികമായി ഇതുവരെ കരാര്‍ ഒപ്പിട്ടിട്ടില്ല. ഒപ്പിട്ടിരുന്നെങ്കില്‍ 178 കോടി രൂപ റിലയന്‍സിനു നഷ്ടപരിഹാരമായി നല്‍കേïിവരുമായിരുന്നു.
നൂറോളം ആശുപത്രികളെ മാത്രം ഉള്‍പ്പെടുത്തി എങ്ങനെ മെഡിസെപ് സംസ്ഥാന വ്യാപകമായി നടപ്പാക്കുമെന്ന ആശങ്ക നേരത്തേ തന്നെ ഉയര്‍ന്നിരുന്നു. റിലയന്‍സ് ഉള്‍പ്പെടുത്തിയ ആശുപത്രികളാകട്ടെ മിക്കതും ഗുണനിലവാരമില്ലാത്തതും സൗകര്യമില്ലാത്തതുമായിരുന്നു. തുടക്കം മുതല്‍ ആശുപത്രികളില്‍നിന്നു നിസഹകരണം ഉïായതോടെ പദ്ധതി യാഥാര്‍ഥ്യമാകുമോയെന്ന ആശങ്കയും ഉയര്‍ന്നിരുന്നു.
അനുദിനം വലിയ പ്രതിസന്ധി നേരിടുന്ന കമ്പനിയാണ് അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഷുറന്‍സ്. ടെന്‍ഡറില്‍ 2,992 രൂപ എന്ന കുറഞ്ഞ തുക രേഖപ്പെടുത്തിയതുകൊïു മാത്രമാണ് റിലയന്‍സിനു പദ്ധതി നല്‍കിയത്. പക്ഷേ, ഇന്‍ഷുറന്‍സ് നടത്തിപ്പിനുള്ള ഭൗതികസാഹചര്യം കമ്പനിക്കുïോയെന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ചില്ല.
പദ്ധതി റിലയന്‍സിനെ ഏല്‍പ്പിച്ചതിലൂടെ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ചികിത്സാ സംവിധാനം തകിടംമറിയുകയാണ് ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  7 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  9 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago