നിര്‍ധന കുടുംബത്തിന് സഹായഹസ്തവുമായി കെ. കരുണാകരന്‍ സ്റ്റഡി സെന്റര്‍
എരുമപ്പെട്ടി: അധികൃതര്‍ കനിഞ്ഞില്ല. നിര്‍ധന കുടുംബത്തിന് കെ. കരുണാകരന്‍ സ്റ്റഡി സെന്ററിന്റെ സഹായ ഹസ്തം. കാലവര്‍ഷ കെടുതിയില്‍ വീട് തകര്‍ന്ന പന്നിത്തടം ചിറമനേങ്ങാട് കളത്തില്‍ മണികണ്ഠനും ഭാര്യ കമലത്തിനുമാണ് കെ. കരുണാകരന്‍ സ്റ്റഡി സെന്റര്‍ കുന്നംകുളം നിയോജക മണ്ഡലം കമ്മിറ്റി സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്. കടങ്ങോട് പഞ്ചായത്തിലെ 18ാം വാര്‍ഡില്‍ ചിറമനേങ്ങാട് വില്ലേജിലാണ് നിര്‍ധനരും നിരാലംബരുമായ ഈ ദമ്പതികള്‍ കഴിയുന്നത്. ഇവര്‍ താമസിച്ചിരുന്ന വീട് കഴിഞ്ഞ കാലവര്‍ഷക്കെടുതിയില്‍ ഭാഗികമായി തകര്‍ന്നു. മേല്‍ക്കൂര പൊളിഞ്ഞും ചുമരിന്റെ പല ഭാഗങ്ങളും വിണ്ട് പൊട്ടിയും ഇടിഞ്ഞ് വീണും വീട് പൂര്‍ണമായും വാസയോഗ്യമല്ലാതായി തീര്‍ന്നിരിക്കുകയാണ്.
കലക്ടറേറ്റ്, താലൂക്ക്, വില്ലേജ്, പഞ്ചായത്ത് എന്നിവടങ്ങളില്‍ അപേക്ഷ നല്‍കിയെങ്കിലും അടിയന്തിര സഹായം നല്‍കാന്‍ അധികാരികള്‍ തയ്യാറായില്ലെന്ന് കമലം പറയുന്നു. കമലത്തിന്റെ പേരിലുള്ള മൂന്ന് സെന്റ് സ്ഥലത്താണ് വീട് നില്‍ക്കുന്നത്. കടബാധ്യതയുള്ളതിനാല്‍ വീടിന്റെ ആധാരം പണയപ്പെടുത്തിയിരിക്കുകയാണ്. വീടിന്റെ അപകടാവസ്ഥ മൂലം ഇവര്‍ വാടക വീട്ടിലാണ് താമസിക്കുന്നത്. ഉയര്‍ന്ന വാടക നല്‍കാന്‍ പണമില്ലാത്തതിനാല്‍ ഇവര്‍ പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തിലാണ് കെ. കരുണാകരന്‍ സ്റ്റഡി സെന്റര്‍ കുന്നംകുളം നിയോജക മണ്ഡലം കമ്മിറ്റി സഹായവുമായി എത്തിയത്.
ചെയര്‍മാന്‍ ഷറഫുദ്ധീന്‍ പന്നിത്തടം, വൈസ് ചെയര്‍മാന്‍ വിക്രമന്‍ നായര്‍, ജനറല്‍ കണ്‍വീനര്‍ പ്രഭാകരന്‍ പുഴങ്കര, സി.ഐ.സബി, കെ.കെ സുലൈമാന്‍, അജിത്ത് പെരുമ്പിലാവ് എന്നിവരാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."