HOME
DETAILS

പ്രകൃതിയുടെ പച്ചപ്പിനായി നാടെങ്ങും പരിസ്ഥിതി ദിനാചരണം

  
backup
June 05 2017 | 20:06 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%83%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af

നിലമ്പൂര്‍: ആഗോള താപനം ഉള്‍പ്പെടെ അപകടകരമായ അവസ്ഥയിലേക്ക് ലോകം നീങ്ങുന്ന സാഹചര്യത്തില്‍ പരിസ്ഥിതി സംരക്ഷണ സന്ദേശം വിളിച്ചറിയിച്ചുകൊണ്ട് നാടെങ്ങും വിപുലമായി ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു.
എന്‍.ജി.ഒ അസോസിയേഷന്‍ നിലമ്പൂര്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ഒരു മരം ഒരു വരം പദ്ധതിക്ക് തുടക്കമായി. നിലമ്പൂര്‍ താലൂക്ക് ഓഫിസ് പരിസരത്ത് നടന്ന ചടങ്ങില്‍ എന്‍.ജി.ഒ അസോസിയേഷന്‍ ജില്ല ട്രഷറര്‍ സി. വിഷ്ണുദാസ് ഉദ്ഘാടനം ചെയ്തു. നിലമ്പൂര്‍ ബ്രാഞ്ച് പ്രസിഡന്റ് കെ.പി പ്രശാന്ത് അധ്യക്ഷനായി.
ചക്കാലക്കുത്ത് ഔഷധ വൃക്ഷത്തൈകള്‍ വിതരണം വൈ.എം.സി.എ പ്രസിഡന്റ് ഇ.പി ബോബി ഉദ്ഘാടനം ചെയ്തു. ചേലശ്ശേരിക്കുന്ന് അങ്കണവാടി അധ്യാപിക കെ.ടി സുഹ്‌റ നേതൃത്വം നല്‍കി.
ഇടിവണ്ണ സെന്റ് തോമസ് എ.യു.പിസ്‌കൂളില്‍ നടന്ന പരിസ്ഥിതി ദിനാചരണത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാ. സെബാസ്റ്റിയന്‍ പാറയില്‍ സന്ദേശം നല്‍കുകയും വൃക്ഷതൈ നടുകയും ചെയ്തു.
മണ്ണുപ്പാടം പ്രണവം ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന പരിസ്ഥിതി ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് പി.ടി ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു.
നിലമ്പൂര്‍ അമല്‍ കോളജിലെ എന്‍.എസ്.എസ് യൂനിറ്റുകളുടെ ആഭിമുഖ്യത്തില്‍ കോളജ് കാംപസില്‍ മൈ കാംപസ് ഫ്രൂട്ട് കാംപസ് പദ്ധതിക്ക് തുടക്കമായി.
കരുളായി പിലാക്കോട്ടുപാടം കെ.എം.ഒ ഇംഗ്ലീഷ് സ്‌കൂളില്‍ റിട്ട.ഡിഎഫ്ഒ കെ. ശശിധരന്‍ ഉദ്ഘാടനം ചെയ്തു. സി ജമാല്‍ അധ്യക്ഷനായി.
കേരള സ്‌റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ നിലമ്പൂര്‍ ബ്ലോക്കിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പരിസ്ഥിതി ദിനാഘോഷം സംസ്ഥാന കമ്മിറ്റി അംഗം പി.കെ.ഇബ്രാഹീം തൈകള്‍ നട്ട് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് അംഗങ്ങള്‍ക്ക് വൃക്ഷത്തൈകളും വിതരണം ചെയ്തു.
കോവിലകത്തുമുറി യുണൈറ്റഡ് ക്ലബ് റീഡിങ് റൂം ആന്‍ഡ് ലൈബ്രറി പരിസ്ഥിതി സേനയുടെ നേതൃത്വത്തില്‍ ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തു. വഴിക്കടവ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ എ.കെ സമീര്‍ ഉദ്ഘാടനം ചെയ്തു.
അകമ്പാടം: ചാലിയാര്‍ പഞ്ചായത്തിലെ മുട്ടിയേല്‍ തുടര്‍വിദ്യാകേന്ദ്രത്തില്‍ വൃക്ഷത്തെകള്‍ നട്ടു. പഞ്ചായത്ത് പ്രസിഡന്റ് പി.ടി ഉസ്മാന്‍, വാര്‍ഡംഗം, പ്രേരക് തുടങ്ങിയവര്‍ പങ്കെടുത്തു.
നിലമ്പൂര്‍ മുനിസിപ്പല്‍ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വൃക്ഷത്തൈ വിതരണവും വൃക്ഷത്തൈ നടലും നടത്തി. കെ.പി.സി.സി സെക്രട്ടറി വി.എ കരീം നിലമ്പൂര്‍ വില്ലേജ് ഓഫിസ് പരിസരത്ത് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാജഹാന്‍ പായമ്പാടം അധ്യക്ഷനായി.
നിലമ്പൂര്‍ മണലൊടി കാരുണ്യ നഗര്‍ റസിഡന്‍ഷ്യല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ നല്‍കി പരിസ്ഥിതിദിനം ആചരിച്ചു. നഗരസഭാധ്യക്ഷ പത്മിനി ഗോപിനാഥ് തൈകള്‍ വിതരണം ചെയ്ത് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. എം.പി രാധാകൃഷ്ണന്‍ അധ്യക്ഷനായി.
ഡി.വൈ.എഫ്.ഐ കോവിലകത്തുമുറി യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി സൗഹാര്‍ദ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. വിജയികള്‍ക്ക് സി.പി.എം നിലമ്പൂര്‍ ഏരിയാ കമ്മറ്റി അംഗം കക്കാടന്‍ റഹീം ട്രോഫികള്‍ സമ്മാനിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിലെ വിജയികളെയും യോഗത്തില്‍ അനുമോദിച്ചു. നഗരസഭാ കൗണ്‍സിലര്‍ അരുമാ ജയകൃഷ്ണന്‍ സമ്മാനം കൈമാറി. പി ദീപക് അധ്യക്ഷനായി.
ചക്കാലക്കുത്ത് മന്നം സ്മാരക എന്‍.എസ്.എസ് സ്‌കൂളിന്റെ നേതൃത്വത്തില്‍ ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കിണര്‍ നിറക്കല്‍ യൂനിറ്റ് സ്‌കൂളില്‍ സ്ഥാപിച്ചു. പി.ടി.എ. പ്രസിഡന്റ് കെ.ശശികുമാര്‍ അധ്യക്ഷനായി.
അരീക്കോട്: ഏറനാട് മണ്ഡലം വനിതാലീഗ് കമ്മിറ്റി നടത്തുന്ന ഫലവൃക്ഷത്തൈ നടല്‍ മണ്ഡലംതല ഉദ്ഘാടനം കാവനൂര്‍ പഞ്ചായത്ത് പി.എച്ച്.സി കോമ്പൗണ്ടില്‍ വനിതാലീഗ് ജില്ലാ സെക്രട്ടറി അമ്പായത്തിങ്ങല്‍ മുനീറ നിര്‍വഹിച്ചു. യൂത്ത്‌ലീഗ് ജില്ലാ ജനറല്‍സെക്രട്ടറി കെ.ടി അഷ്‌റഫ് ക്ലാസെടുത്തു.
മഞ്ചേരി: ജാമിഅ ഇസ്‌ലാമിയ്യ ഇഗ്ലീഷ് മീഡിയം സ്‌കൂളില്‍ പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. നിയാസിന്റെ നേതൃത്വത്തില്‍ വൃക്ഷത്തൈ നട്ടു.
ചാടിക്കല്ല് എന്‍.പി മുഹമ്മദ് സ്മാരക വായനശാലയുടെ നേതൃത്വത്തില്‍ വൃക്ഷതൈ വിതരണവും ബോധവല്‍ക്കരണ ക്ലാസും നടത്തി.
തൃക്കലങ്ങോട് പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ നടന്ന പരിസ്ഥിതി ദിനാചരണം കാരക്കുന്ന് എ.യു.പി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് കോയ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
നിലമ്പൂര്‍: വനം വകുപ്പ് സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷ പരിപാടികള്‍ നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷന്‍ ഓഫിസ് പരിസരത്ത്പി.വി അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് അധ്യക്ഷയായി.
കാളികാവ്: എം.എസ്.എഫ് കാളികാവ് ടൗണ്‍ കമ്മിറ്റി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ജാഫര്‍ നീലേങ്ങാടന്‍ ഉദ്ഘാടനം ചെയ്തു. ഷബീബ് വണ്ടൂര്‍, അഷ്ഹദ് മമ്പാടന്‍, മിര്‍ഷാദ് പുറ്റമണ്ണ, റിന്‍ഷിദ് കാളികാവ്, കെ.പി ദില്‍ഷാദ്, നാദിസ്, ഷിബിന്‍, ലാസിം, സുഹൈല്‍ സംസാരിച്ചു
കാളികാവ്: ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന കാംപയിനിന്റെ ഭാഗമായി ചോക്കാട് മേഖലാതല ഉദ്ഘാടനം സ്രാമ്പിക്കല്ല് ഗവ.എല്‍.പി സ്‌കൂളില്‍ ചോക്കാട് കൃഷി ഓഫിസര്‍ കെ.വി ശ്രീജ നിര്‍വഹിച്ചു.
പാണ്ടിക്കാട്: കൃഷിഭവന്റെ നേതൃത്വത്തില്‍ കൊടശ്ശേരി ജി.എം. എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഫല വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രേമലത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കൊണ്ടേങ്ങാടന്‍ ഫാത്തിമ അധ്യക്ഷയായി.
അകമ്പാടം: നിലമ്പൂര്‍ അമല്‍ കോളജ് അസാപ് കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇഗ്‌നോ യൂനിവേഴ്‌സിറ്റിയുടെ പരിസ്ഥിതി പരിപാലന ബോധവല്‍ക്കരണ പുസ്തകം സമ്മാനിച്ചു. അസാപ് വിദ്യാര്‍ഥികളുടെ ആഭിമുഖ്യത്തില്‍ കോളജ് ക്യാംപസില്‍ വൃക്ഷതൈകളും നട്ടു. പ്രിന്‍സിപ്പല്‍ ഡോ. എം. ഉസ്മാന്‍ തൈ നട്ട് ഉദ്ഘാടനം ചെയ്തു.
തുവ്വൂര്‍: പള്ളിപ്പറമ്പ് മാതൃകാ മഹല്ല് കമ്മിറ്റിയുടെ കീഴില്‍ പള്ളിയുടെ പരിസരങ്ങളില്‍ വ്യക്ഷതൈ നട്ടു. മഹല്ല് ഖാസി സ്വലാഹുദ്ദീന്‍ യമാനി ക്ലാസെടുത്തു.
കരുവാരകുണ്ട്:ഇരിങ്ങാട്ടിരി സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം വാര്‍ഡ് അംഗം വി. ഷബീറലി ഉദ്ഘാടനം ചെയ്തു.
കരുവാരകുണ്ട്: ഇരിങ്ങാട്ടിരി നിലംപതി നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പരിസ്ഥിതി ദിനത്തില്‍ ഫലവൃക്ഷത്തൈകള്‍വച്ച് പിടിപ്പിച്ചു. പഞ്ചായത്ത് അംഗം വി.ഷബീറലി ഉദ്ഘാടനം ചെയ്തു. ഐ.പി പ്രദീപ്, പി. ദില്‍ഷാദ്, പി. അബ്ദുന്നാസര്‍, ശ്രീധരന്‍ മാസ്റ്റര്‍, റസാഖ്, കുഞ്ഞാന്‍ ഹാജി, വി. ഷൗക്കത്ത് സംസാരിച്ചു.
നിലമ്പൂര്‍: മുനിസിപ്പല്‍തല ഉദ്ഘാടനം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പി.വി അബ്ദുല്‍ വഹാബ് എംപി നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് അധ്യക്ഷയായി.
നിലമ്പൂര്‍ മാനവേദന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും എന്‍.എസ്.എസ് യൂനിറ്റിലെ വിദ്യാര്‍ഥികള്‍ പരിസ്ഥിതി ഗാനം ആലപിച്ചു.
കരുളായി: പഞ്ചായത്ത് പരിസ്ഥിതി ദിനാചരണം കരുളായി കെ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രസിഡന്റ് വി.അസൈനാര്‍ നിര്‍വഹിച്ചു. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് വി.കെ ചന്ദ്രബാനു അധ്യക്ഷയായി. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും മികച്ച എന്‍.എസ്.എസ് വള@ിയറായി തെരഞ്ഞെടുത്ത യു.അന്‍ഷിദ്, മികച്ച ആശ വള@ിയറായി തെരഞ്ഞെടുത്ത പ്രസീദ തുടങ്ങിയവരെ ആദരിച്ചു.
യൂത്ത്‌ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാരിക്കലില്‍ തൈനട്ട് പി.വി അബ്ദുള്‍ വഹാബ് എം.പി നിര്‍വഹിച്ചു.
കരുളായി കെ.എം ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ നടന്ന പരിസ്ഥിതി ദിനാഘോഷ പരിപാടിയും ആദരിക്കല്‍ ചടങ്ങും സ്‌കൂള്‍ മാനേജര്‍ ടി.കെ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യ്തു. പ്രിന്‍സിപ്പല്‍ ജെയിംസ് മാത്യു അധ്യക്ഷനായി. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയവരെയും അഞ്ച് വിഷങ്ങള്‍ക്ക് എ പ്ലസ് കരസ്ഥമാക്കിയവരെയും ആദരിച്ചു.
കരുളായി ചെട്ടിയില്‍ ഉദയ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ കരുളായി പ്രാഥമികാരോഗ്യ കേന്ദ്രം ശുചീകരിക്കുകയും അന്‍പതോളം വൃക്ഷ തൈകള്‍ നടുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.അസൈനാര്‍ ഉദ്ഘാടനം ചെയ്തു.
കാളികാവ്: അടക്കാക്കുണ്ട് ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൃക്ഷത്തൈ നട്ടു. ഈ വര്‍ഷം സ്‌കൂളില്‍ ആദ്യ അഡ്മിഷന്‍ എടുത്ത വിദ്യാര്‍ഥി ഉദ്ഘാടനം ചെയ്തു.
മൂത്തേടം: പഞ്ചായത്തില്‍ പരിസ്ഥിതി ദിനാചരണത്തില്‍ മൂവായിരത്തോളം വൃക്ഷ തൈകള്‍ നട്ടു. പഞ്ചായത്ത് കാര്യാലയത്തില്‍ പഞ്ചായത്ത് തലത്തിലുള്ള വൃക്ഷത്തൈ നടീല്‍ പ്രസിഡന്റ് സി.ടി രാധാമണി നിര്‍വഹിച്ചു. ക്ലബുകള്‍ക്കുള്ള തൈ വിതരണവും പരിസ്ഥിതി സംരക്ഷണ ക്ലാസും നടന്നു.
മൂത്തേടം താളിപ്പാടം പി.എം.എം.യു.പി സ്‌കൂളില്‍ നടന്ന പരിസ്ഥിതി ദിനാചരണവും ക്ലാസ് പി.ടി.എ സംഗമവും എടക്കര എസ്.ഐ സുനില്‍ പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മൈതാനിയില്‍ തൈ നട്ടു കൊ@ു നടന്ന ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ പി.റംലത്ത് അധ്യക്ഷയായി. വന്യജീവി ഫോട്ടോഗ്രാഫര്‍ വി.എം സാദിഖലി ക്ലാസെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  21 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  21 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  21 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  21 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  21 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  21 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  21 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  21 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  21 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  21 days ago